Reception | കെഎംസിസി ദുബൈ-കേരള സംസ്ഥാന ജനറൽ സെക്രട്ടറിയായ യഹ്‌യ തളങ്കരയ്ക്ക് സ്വീകരണം
● ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി ഷാളണിയിച്ചു.
● പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് എ. പി. ഉമർ സ്വീകരണം നൽകി.
● ചടങ്ങിൽ വൈസ് പ്രസിഡണ്ട് ഗഫൂർ തളങ്കര, മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സെഡ്. എ. മൊഗ്രാൽ തുടങ്ങിയവർ പങ്കെടുത്തു.
കാസർകോട്: (KasargodVartha) കെ.എം.സി.സി ദുബൈ-കേരള സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട യഹ്‌യ തളങ്കരയ്ക്ക് മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം സ്വീകരണം നൽകി. ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി ഷാളണിയിച്ചു.
ചടങ്ങിൽ സി.ടി. അഹമ്മദലി, എ അബ്ദുൽ റഹ്മാൻ, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, വി.കെ.പി ഹമീദലി, പി.എം മുനീർ ഹാജി, കെ.ഇ.എ ബക്കർ, എ.എം കടവത്ത്, അഡ്വ. എൻ.എ ഖാലിദ്, ടി.എ മൂസ, എം. അബ്ബാസ്, എ.ബി ശാഫി, ടി.സി.എ റഹ്‌മാൻ, ഹാരിസ് ചൂരി തുടങ്ങിയവർ പങ്കെടുത്തു.
യഹ്‌യ തളങ്കരയ്ക്ക് പ്രവാസി ലീഗിന്റെ സ്വീകരണം
കാസർകോട്: ദുബൈ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട യഹ്‌യ തളങ്കരയ്ക്ക് കേരള പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് എ. പി. ഉമറിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ചടങ്ങിൽ വൈസ് പ്രസിഡണ്ട് ഗഫൂർ തളങ്കര, മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സെഡ്. എ. മൊഗ്രാൽ തുടങ്ങിയവർ പങ്കെടുത്തു.
#KMCC, #YahyaThalankara, #Kerala, #Kasargod, #Reception, #MuslimLeague