മഴ തുടങ്ങിയതോടെ തസ്‌ക്കരന്‍മാര്‍ രംഗത്ത്; കയറുന്നത് അടുക്കള വഴി, കവര്‍ച്ച തടയാന്‍ ജില്ലാ പോലീസ് ചീഫ് മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍ വായിക്കാം...
Jun 16, 2017, 18:00 IST
കാസര്‍കോട്: (www.kasargodvartha.com 16.06.2017) സംസ്ഥാനത്ത് മണ്‍സൂണ്‍ കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ കളവും മറ്റു കുറ്റകൃത്യങ്ങളും കൂടുവാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും മറ്റും സുരക്ഷ മുന്‍നിര്‍ത്തി മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ അറിയിച്ചു.
രാത്രികാലങ്ങളില്‍ വീട്ടുകാര്‍ വീടുകള്‍ അകത്ത് നിന്നും ഭദ്രമായി പൂട്ടി സുരക്ഷ ഉറപ്പുവരുത്തണം. മിക്കവാറും മേഷണം നടത്തുന്നത് അടുക്കള വാതില്‍ വഴിയാണ്. ഓരോരുത്തരും അവരവരുടെ അടുക്കള ഭാഗത്തെ വാതിലുകളുടെ സുരക്ഷ വര്‍ധിപ്പിക്കണം. അസമയത്ത് വീടിനു പുറത്തുനിന്നും വല്ല ശബ്ദമോ മറ്റോ കേട്ടാല്‍ ഒരു കാരണവശാലും വാതില്‍ തുറക്കാതെ വെളിച്ചം തെളിയിച്ച് ജനാല വഴി വീടിനു വെളിയിലുള്ള പരിസരം വീക്ഷിക്കണം. സംശയം ജനിപ്പിക്കുംവിധം വല്ലതും ശ്രദ്ധയില്‍പെട്ടാല്‍ പരിസരവാസികളെ ഫോണ്‍മുഖാന്തിരമോ മറ്റോ അറിയിക്കേണ്ടതും അപ്രകാരം അറിയുന്ന പരിസരവാസികള്‍ അയല്‍വാസികളെ ഫോണ്‍ വിളിച്ച് വിവരം പറയേണ്ടതും അറിയുന്നവര്‍ ഉടനെ തന്നെ വീട്ടിലെ ലൈറ്റ് തെളിയിക്കേണ്ടതുമാണ്.
പോലീസിന്റെ സേവനം ആവശ്യമെങ്കില്‍ അടുത്ത പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണം. എല്ലാവരും അവരവരുടെ അടുത്ത പോലീസ് സ്റ്റേഷന്റെ ഫോണ്‍ നമ്പര്‍ പെട്ടെന്ന് കാണുന്ന സ്ഥലത്ത് കുറിച്ചിടണം. മൊബൈലില്‍ സ്റ്റോര്‍ ചെയ്യുകയും വേണം. പോലീസ് സേവനം ഏതുസമയത്തും പൊതുജനങ്ങള്‍ക്ക് ലഭിക്കും. കഴിവതും വീടിന്റെ പുറത്തേക്കുള്ള ഒരു വെളിച്ചം രാത്രിയില്‍ തെളിയിക്കണം. പകല്‍ സമയങ്ങളില്‍ വീട്ടിലേക്കോ അല്ലെങ്കില്‍ പരിസരങ്ങളില്‍ കൂടിയോ അപരിചതരുടെ സാന്നിധ്യം ശ്രദ്ധയില്‍പെട്ടാല്‍ അവരുടെ ആഗമന ഉദ്ദേശം ചോദിച്ചറിയുകയും സംശയം തോന്നിയാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കേണ്ടതുമാണ്.
വീട് പൂട്ടി പോകുന്നവര്‍ ആ വിവരം അയല്‍വാസികളെ നിര്‍ബന്ധമായും അറിയിക്കണം. കൂടാതെ അടുത്ത പോലീസ് സ്റ്റേഷനില്‍ നിങ്ങള്‍ വീട് പൂട്ടി പോകുന്ന വിവരം എത്ര ദിവസത്തേക്ക് തുടങ്ങിയ വിവരങ്ങള്‍ ഫോണ്‍മുഖാന്തിരമോ നേരിട്ടോ അറിയിക്കണം. വീട് പരിസരത്ത് പോലീസ് അസമയങ്ങളില്‍ പട്രോളിംഗ് ഏര്‍പ്പാട് ചെയ്യും. ഏതെങ്കിലും നാടോടി കൂട്ടം നിങ്ങളുടെ വീടിന്റെ സമീപം തമ്പടിച്ചിട്ടുണ്ടെങ്കില്‍ ആ വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. ആയുധങ്ങള്‍ എല്ലാം ഭദ്രമായി കെട്ടുറപ്പുളള കെട്ടിടത്തിന്റെ ഉള്ളില്‍ തന്നെ സൂക്ഷിക്കണം.
അലക്ഷ്യമായി പുറത്തിടാന്‍ പാടില്ല. വീട് ഒന്നില്‍ കൂടുതല്‍ ദിവസത്തേക്ക് പൂട്ടി പോകുന്നവര്‍ കഴിവതും ഈ ദിവസങ്ങളില്‍ പത്രവിതരണക്കാരനെ വിവരം അറിയിച്ച് ആ ദിവസങ്ങളില്‍ പത്രം ഒഴിവാക്കുകയോ അല്ലെങ്കില്‍ അടുത്ത വീട്ടില്‍ എല്‍പ്പിക്കാന്‍ നിര്‍ദേശിക്കാം. സി സി ടി വി സൗകര്യം ഉള്ളവര്‍ രാത്രികാലങ്ങളില്‍ ക്യാമറ റോഡും പരിസരവും കാണത്തക്കവിധം സജ്ജമാക്കുകയോ കൂടാതെ രാത്രികാലങ്ങളില്‍ ക്യാമറ റിക്കാര്‍ഡിംഗ് മോഡില്‍ ക്രമീകരിക്കണം.
ഇത് കുറ്റവാളികളെ കണ്ടെത്താന്‍ സഹായകമാകും. വ്യാപാരികള്‍ വ്യാപാര സ്ഥാപനങ്ങളുടെ ഭദ്രത ഉറപ്പുവരുത്തേണ്ടതും കഴിവതും രാത്രികാലങ്ങളില്‍ കടകള്‍ക്ക് മുമ്പിലും പിറകുവശത്തും വെളിച്ചം തെളിയിക്കേണ്ടതാണ്. കഴിവതും ഒന്നില്‍ കൂടുതല്‍ വ്യാപാരികള്‍ ചേര്‍ന്ന് സെക്യൂരിറ്റി സംവിധാനം ഏര്‍പ്പെടുത്തണം. ധനകാര്യ സ്ഥാപനങ്ങളും ജ്വല്ലറികളും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കമ്മിറ്റികളും നിര്‍ബന്ധമായും സെക്യൂരിറ്റി സംവിധാനം ഏര്‍പെടുത്തണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Rain, Robbery, Police, Investigation, Read the instructions of district police chief to prevent robbery.