രവീശ തന്ത്രിയുമായി ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ചര്‍ച്ച നടത്തി; പദവികള്‍ വഹിക്കാനില്ലെന്നും പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടാകുമെന്നും തന്ത്രിയുടെ വെളിപ്പെടുത്തല്‍
Feb 29, 2020, 13:30 IST
കാസര്‍കോട്: (www.kasaragodvartha.com 29.02.2020) ബി ജെ പിയുടെ സ്ഥാനമാനങ്ങള്‍ രാജിവെച്ച രവീശ തന്ത്രി കുണ്ടാറുമായി ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ചര്‍ച്ച നടത്തി. ബി ജെ പി സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് കണ്ണൂരില്‍ സ്വീകരണം ഏറ്റുവാങ്ങിയ സുരേന്ദ്രന്‍ കണ്ണൂരിലെ ബി ജെ പി നേതാവ് അഡ്വ. കെ കെ ബല്‍റാമിന്റെ വീട്ടില്‍ വെച്ചാണ് തന്ത്രിയുമായി ചര്‍ച്ച നടത്തിയത്. സുരേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് തന്ത്രി വെള്ളിയാഴ്ച ഉച്ചയോടെ കണ്ണൂരിലെത്തിയത്.
രാജി തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തന്ത്രി അത് തള്ളി. ബി ജെ പി പ്രവര്‍ത്തകര്‍ക്കൊപ്പം ഉണ്ടാകുമെന്നും പാര്‍ട്ടിയിലെ ഒരു പദവി വഹിക്കാനും തയ്യാറല്ലെന്നും അസന്നിഗ്ദ്ധമായി അറിയിച്ചു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലും മത്സരിച്ച തന്നോട് ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് ഒരു തരത്തിലുള്ള നീതിയും സഹകരണവും പുലര്‍ത്തിയില്ലെന്ന് തന്ത്രി കുറ്റപ്പെടുത്തി.
ഒന്നിച്ച് മുന്നോട്ട് പോകാന്‍ സുരേന്ദ്രന്‍ ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം വഴങ്ങിയില്ല. താഴേക്കിടയിലുള്ള പ്രവര്‍ത്തകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ എപ്പോഴുമുണ്ടാകുമെന്നും സുരേന്ദ്രനെ അറിയിച്ചതായി തന്ത്രിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കി. വത്സന്‍ തില്ലങ്കേരി, പി പി മുകുന്ദന്‍ തുടങ്ങിയ നേതാക്കളും ചര്‍ച്ചയില്‍ സംബന്ധിച്ചിരുന്നു.
Keywords: Kasaragod, Kerala, news, BJP, K.Surendran, State, president, Kundar, Raveesha Thanthri's resign discussed with K Surendran < !- START disable copy paste -->