ഇടത് കോട്ടകളില്‍ പര്യടനം നടത്തി രവീശ തന്ത്രി
Mar 30, 2019, 22:27 IST
പഴയങ്ങാടി: (www.kasargodvartha.com 30.03.2019) ഇടത് കോട്ടകളില്‍ പര്യടനം നടത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍. സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളായ കല്യശേരി നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലായിരുന്നു ശനിയാഴ്ച തന്ത്രിയുടെ പര്യടനം. കല്യാശേരിയിലെ പൗരപ്രമുഖരേയും സാധാരണക്കാരേയും നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു.
രാവിലെ ചെറുതാഴം ഹനുമാന്‍ അമ്പലനടയില്‍ ദര്‍ശനം നടത്തി പ്രത്യേക പൂജകള്‍ കഴിച്ചാണ് പ്രചരണ ഗൃഹസന്ദര്‍ശന പൊതുപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ജില്ലാ സെക്രട്ടറി ശോഭനകുമാരി, മണ്ഡലം പ്രസിഡണ്ട് വിജയന്‍ മാങ്ങാട്, സെക്രട്ടറിമായ കെ സജിവന്‍, ശങ്കരന്‍ കൈതപ്രം, ബാലക്യഷ്ണന്‍ കിഴറ, ബിഡിജെഎസ് ജില്ലാ സെകട്ടറി വിജയന്‍ മാങ്ങാട്, ടി ശശിധരന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയുടെ ഒപ്പം ഉണ്ടായിരുന്നു.
രാഘവപുരം സഭാ യോഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന വേദപാഠശാലയില്‍ ബദരീനാഥ് റാവല്‍ജി പി ശ്രീധരന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. തുടര്‍ന്ന് വീര ബലിദാനി വിനോദ് കുമാറിനെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. പട്ടുവം, കണ്ണപുരം, ചെറുകുന്ന് പഞ്ചായത്തുകളിലെ മുതിര്‍ന്ന ബിജെപി പ്രവര്‍ത്തകരെയും സമൂഹത്തിലെ വിവിധ തുറകളില്‍ പെട്ട വ്യക്തികളെയും സന്ദര്‍ശിച്ചു.
പ്രശസ്ത ജ്യോതിഷ പണ്ഡിതന്‍ ഏട്ടനുണ്ണി രാജയെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷം പഴയങ്ങാടി, പിലാത്തറ നഗരങ്ങളിലെ കടകളില്‍ വോട്ടഭ്യര്‍ത്ഥന നടത്തി. കൈതപ്രം ഗ്രാമത്തിലെ ആര്‍എസ്എസ് ശാഖാ വാര്‍ഷിക യോഗവും സന്ദര്‍ശിച്ച ശേഷം എന്‍എസ്എസ്, എസ്എന്‍ഡിപി യോഗക്ഷേമസഭാ ഭാരവാഹികളെയും നേരില്‍ കണ്ടു വോട്ടഭ്യര്‍ത്ഥന നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, news, election, BJP, Raveesha Thanthri's campaign in Kalyasheri, Ravish Tantri Kuntar