രംഗപ്പയുടെ മരണം; പോലീസ് സര്‍ജന്‍ തെളിവെടുത്തു
Aug 14, 2017, 12:46 IST
കാസര്‍കോട്:(www.kasargodvartha.com 14.08.2017) കര്‍ണാടക ബാഗല്‍കോട്ടെ വൈരപ്പയുടെ മകനും കാസര്‍കോട് നഗരസഭയിലെ സാമൂഹ്യസുരക്ഷാ പ്രവര്‍ത്തകനുമായ രംഗപ്പയുടെ(35) മരണവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. ഈ മാസം ഒമ്പതിനാണ് ചെര്‍ക്കള ടൗണിന് സമീപം പറമ്പില്‍ രംഗപ്പയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വാരിയെല്ല് തകര്‍ന്നതാണ് രംഗപ്പയുടെ മരണത്തിന് കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമാക്കിയത്. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കുത്തിയോ ഇരുമ്പ് വടി കൊണ്ട് അടിച്ചോ ആകാം രംഗപ്പയുടെ വാരിയെല്ലിന് മാരകമായ ക്ഷതം സംഭവിച്ചതെന്നാണ് പോലീസ് കരുതുന്നത്. സംഭവത്തില്‍ വിദ്യാനഗര്‍ സി ഐ ബാബുപെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.
രംഗപ്പക്കൊപ്പം ചെര്‍ക്കളയിലെ വാടകമുറിയില്‍ താമസിച്ചിരുന്ന നാലുപേരെ പോലീസ് ഇപ്പോഴും സംശയിക്കുന്നുണ്ട്. അതിനിടെ രംഗപ്പയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ പോലീസ് സര്‍ജന്‍ ഗോപാലകൃഷ്ണപ്പിള്ള ഞായറാഴ്ച വൈകുന്നേരം ചെര്‍ക്കളയിലെത്തി മൃതദേഹം കാണപ്പെട്ട സ്ഥലത്ത് തെളിവെടുപ്പ് നടത്തി.
Related News:
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Kasaragod-Municipality, Murder-case, Police-enquiry, Postmortem report, Rangappa's death; Police surgeon visits death place.