രംഗപ്പ വധക്കേസില്‍ മുങ്ങിയ മുഖ്യപ്രതിക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതം; അന്വേഷണം നടക്കുന്നത് കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളില്‍
Oct 13, 2017, 12:11 IST
കാസര്‍കോട്: (www.kasargodvartha.com 13.10.2017) കര്‍ണാടക- ബാഗല്‍കോട്ട സ്വദേശി രംഗപ്പ(35)യെ തലയില്‍ കല്ലിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതിക്കുവേണ്ടി പോലീസ് അന്വേഷണം കേരളമടക്കം മൂന്നുസംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു. മയക്കുമരുന്നു കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നു തടവ് കഴിഞ്ഞ് പുറത്തിറങ്ങിയ തിരുവനന്തപുരം സ്വദേശി ബാബുവാണ് രംഗപ്പ വധക്കേസിലെ മുഖ്യപ്രതി. കൊലപാതകത്തിന് ശേഷം ഇയാള്‍ ചെര്‍ക്കളയില്‍ നിന്ന് മുങ്ങുകയായിരുന്നു.
ഇക്കഴിഞ്ഞ ആഗസ്ത് 9ന് രാവിലെയാണ് കാസര്‍കോട് നഗരസഭയിലെ കരാര്‍ ജീവനക്കാരനായിരുന്ന രംഗപ്പയെ ചെര്‍ക്കള വി കെ പാറയിലെ വിജനമായ സ്ഥലത്ത് മരിച്ചനിലയില്‍ കാണപ്പെട്ടത്. ജയില്‍ശിക്ഷ കഴിഞ്ഞ് സ്വന്തം വീട്ടിലേയ്ക്കു പോലും പോകാതെ കാസര്‍കോട്ട് എത്തിയ ബാബു സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ചെര്‍ക്കളയിലെ വാടക മുറിയില്‍ കഴിഞ്ഞിരുന്നത്. ഇതിനിടയില്‍ രംഗപ്പയെ പരിചയപ്പെടുകയും സൗഹൃദത്തിലാവുകയുമായിരുന്നു. പിന്നീട് മദ്യം വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടയില്‍ രംഗപ്പയെ ബാബു കൊലപ്പെടുത്തിയെന്നാണ് പോലീസ് നിഗമനം. അഴുകി തുടങ്ങിയ നിലയില്‍ കാണപ്പെട്ട മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തുമ്പോള്‍ പോലീസിനെ സഹായിക്കാനും മറ്റും സജീവമായി രംഗത്തുണ്ടായിരുന്ന ബാബുവിന്റെ നീക്കത്തില്‍ തുടക്കത്തില്‍ പോലീസിന് സംശയമുണ്ടായിരുന്നില്ല.
കൊല്ലപ്പെട്ടയാളുടെ സുഹൃത്തെന്ന നിലയില്‍ ബാബുവിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. രംഗപ്പയുടെ മരണം സ്വാഭാവികമല്ലെന്നും കൊലപാതകമാണെന്നും സ്ഥിരീകരിച്ചതോടെയാണ് ബാബു ചെര്‍ക്കളയില്‍ നിന്നു മുങ്ങിയത്. അതുവരെ ഉപയോഗിച്ചുകൊണ്ടിരുന്ന മൊബൈല്‍ ഫോണ്‍ കാഞ്ഞങ്ങാട്ടെ ഒരു മൊബൈല്‍ കടയില്‍ വില്‍പ്പന നടത്തിയാണ് ബാബു ഒളിവില്‍ പോയത്. നാടുവിടാനുള്ള പണത്തിനുവേണ്ടിയോ മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്ന് പോലീസ് എത്താതിരിക്കാനോ ആയിരിക്കും ഫോണ്‍ വിറ്റതെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍.
വില്‍പ്പന നടത്തിയ ഫോണ്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രസ്തുത ഫോണില്‍ ഉപയോഗിച്ചിരുന്ന സിംകാര്‍ഡ് സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മലയാളത്തിനു പുറമെ കന്നഡ, തമിഴ് ഭാഷകള്‍ അറിയാവുന്ന ആളാണ് ബാബു. അതിനാല്‍ ഇയാള്‍ കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ മാറിമാറി ഒളിവില്‍ കഴിയുകയാണെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്.
Related News: മരിച്ച നിലയില്‍ കണ്ടെത്തിയത് നഗരസഭയിലെ സാമൂഹ്യപ്രവര്‍ത്തകനെ; കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു, നെറ്റിയില്‍ അടിയേറ്റ മുറിവ്
രംഗപ്പയുടെ മരണം കൊലപാതകമാണെന്ന സൂചന നല്‍കി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; വാരിയെല്ലുകള്‍ അടിച്ചുതകര്‍ത്തു
രംഗപ്പയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം മദ്യപസംഘത്തിന്റെ താവളം; പോലീസ് സര്‍ജന്‍ തിങ്കളാഴ്ച സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തും
രംഗപ്പയെ തലയില്‍ കല്ലിട്ട് കൊലപ്പെടുത്തിയതാണെന്ന് രാസപരിശോധനാ റിപോര്‍ട്ട്; വകുപ്പുമാറ്റി കൊലക്കുറ്റത്തിന് കേസെടുത്തു
രംഗപ്പയെ തലയില്‍ കല്ലിട്ട് കൊലപ്പെടുത്താന്‍ കാരണം മദ്യവിതരണവുമായി ബന്ധപ്പെട്ട തര്‍ക്കം; മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ തിരുവനന്തപുരം സ്വദേശിയാണ് കൊല നടത്തിയതെന്ന് സൂചന
രംഗപ്പയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കണ്ടെത്താനായില്ല; പോലീസ് സര്‍ജന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Murder-case, Investigation, Police, Mobile Phone, Rangappa murder case; Investigation tighten for accused.