city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Local Neglect | നാടുനീളെ നായ്ക്കൂട്ടങ്ങളുടെ പരാക്രമം; ഇടപെടൽ നടത്താതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ

Street dog packs in Kasargod, roaming in residential areas
Photo: Arranged

● കാസർകോട് ജില്ല നായ്ക്കൂട്ടങ്ങളുടെ വിരഹ കേന്ദ്രമായി മാറിയിട്ടുണ്ട്. 
● ജില്ലയിലെ സർക്കാർ സ്ഥാപനങ്ങളൊക്കെ നായ വളർത്തൽ കേന്ദ്രങ്ങളായിട്ടുണ്ട്
● കഴിഞ്ഞവർഷം മൊഗ്രാലിൽ 25 ഓളം ആടുകളെയാണ് നായ്ക്കൂട്ടം കൂട്ടിൽ കയറി കടിച്ചു കൊന്നത്. 

കുമ്പള: (KasargodVartha) നാടുനീളെ നായ്ക്കൂട്ടങ്ങളുടെ പരാക്രമം തുടരുമ്പോഴും ഇടപെടൽ നടത്താതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ. കഴിഞ്ഞ ദിവസമാണ് ഒരു വയോധികയെ തെരുവുനായകൾ കടിച്ചുകീറി കൊന്നത്. എന്നിട്ടും അധികൃതർക്ക് ഒരു കുലുക്കവുമില്ല. അക്രമകാരികളായ നായ്ക്കളെ കൊല്ലാമെന്ന് കോടതി നിർദേശം ഉണ്ടെങ്കിൽ പോലും അത് എങ്ങനെ നടപ്പിലാക്കുമെന്ന ആശങ്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കുണ്ട്.

Street dog packs in Kasargod, roaming in residential areas

കാസർകോട് ജില്ല നായ്ക്കൂട്ടങ്ങളുടെ വിരഹ കേന്ദ്രമായി മാറിയിട്ടുണ്ട്. എവിടെച്ചെന്നാലും നായ്ക്കൂട്ടങ്ങളുടെ ഉപദ്രവമാണുള്ളത്. ജില്ലയിലെ സർക്കാർ സ്ഥാപനങ്ങളൊക്കെ നായ വളർത്തൽ കേന്ദ്രങ്ങളായിട്ടുണ്ട്. സിവിൽ സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ, സർക്കാർ ആശുപത്രികൾ, തദ്ദേശ സ്ഥാപനങ്ങൾ, പൊലീസ് സ്റ്റേഷനുകൾ, സ്കൂൾ മൈതാനങ്ങൾ തുടങ്ങി എല്ലാ സ്ഥലത്തും തെരുവുനായകളുടെ ശല്യമുണ്ട്. അതിനിടെ സർക്കാർ സ്ഥാപനങ്ങളിൽ നായ്ക്കളെ വളർത്തുന്നതിന് നിയന്ത്രണമോ, വിലക്കോ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് മൊഗ്രാൽ ദേശീയവേദി 'താലൂക്ക് തല അദാലത്തിൽ' പരാതി നൽകിയിരുന്നു. 

മൊഗ്രാൽ സ്കൂൾ മൈതാനം കേന്ദ്രീകരിച്ച് നായ്ക്കൂട്ടങ്ങളുടെ പരാക്രമണം തുടരുകയാണ്. കഴിഞ്ഞാഴ്ച കെകെ പുറത്ത് സ്കൂൾ വിദ്യാർത്ഥിനിയെ തെരുവുനായകൾ വളഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഒച്ച വെച്ചത് കൊണ്ട് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇങ്ങനെ ജില്ലയിലെ ഓരോ പ്രദേശത്തും ഇത്തരത്തിൽ നായ്ക്കളുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞവർഷം മൊഗ്രാലിൽ 25 ഓളം ആടുകളെയാണ് നായ്ക്കൂട്ടം കൂട്ടിൽ കയറി കടിച്ചു കൊന്നത്. ഈ വർഷം ജില്ലയിൽ ഇതുവരെയായി ആറായിരത്തിലേറെ പേർക്ക് നായയുടെ കടിയേറ്റതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

നായ്ക്കളുടെ ആക്രമം രൂക്ഷമായതോടെ കഴിഞ്ഞവർഷം ആരംഭിച്ച എബിസി പദ്ധതി എങ്ങുമെത്തിയില്ല. എന്തെങ്കിലും ചെയ്തുവെന്ന് അധികൃതർ വരുത്തി തീർക്കുകയാണ് ചെയ്യുന്നതെന്ന ആക്ഷേപവുമുണ്ട്. അതേപോലെ തെരുവ് നായ്ക്കളുടെ  ആക്രമണത്തിനിരയാകുന്നവർക്ക് ആശുപത്രി ചെലവിനും, തുടർ ചികിത്സയ്ക്കും മറ്റുമായി അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന് 2016ലെ സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാൻ ഇതുവരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. നിർദ്ദേശത്തിലെ അവ്യക്തതയാണ് ഇതിന് കാരണമെന്ന് പഞ്ചായത്ത് സെക്രട്ടറിമാർ പറയുന്നുമുണ്ട്.
#StreetDogAttacks #Kasargod #AnimalControl #LocalGovernmentIssues #DogPacks #SupremeCourtRuling #KasargodVartha

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia