Relief | റമദാൻ റിലീഫ്: കാഞ്ഞങ്ങാട് മുസ്‌ലിം ലീഗ് അഞ്ചര ലക്ഷം രൂപ വിതരണം ചെയ്തു
● കാഞ്ഞങ്ങാട് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിയാണ് സഹായം നൽകിയത്.
● മെട്രോ ഗ്രൂപ്പ്, സേഫ് ലൈൻ, വിവിധ കെ.എം.സി.സി ഘടകങ്ങൾ എന്നിവ സഹകരിച്ചു.
● ചികിത്സ, സാന്ത്വന പരിചരണ ഉപകരണങ്ങൾ എന്നിവക്കാണ് സഹായം നൽകിയത്.
● പരേതനായ മെട്രോ മുഹമ്മദ് ഹാജിയുടെ സ്മരണക്കായി റിലീഫ് പ്രവർത്തനം തുടരുന്നു.
കാഞ്ഞങ്ങാട്: (KasargodVartha) റമദാൻ റിലീഫിൻ്റെ ഭാഗമായി മെട്രോ ഗ്രൂപ്പ് ഓഫ് കമ്പനീസ്, സേഫ് ലൈൻ എന്നിവയുടെയും, അബുദാബി, കുവൈത്ത്, ഷാർജ, ദുബായ്, ഖത്തർ, ബഹ്‌റൈൻ കാഞ്ഞങ്ങാട് നിയോജകമണ്ഡലം കെ.എം.സി.സി ഘടകങ്ങളുടെയും സഹകരണത്തോടെ കാഞ്ഞങ്ങാട് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി അഞ്ചര ലക്ഷം രൂപയുടെ സാമ്പത്തിക സഹായങ്ങൾ വിതരണം ചെയ്തു. നഗരസഭ, പഞ്ചായത്ത് കമ്മിറ്റികൾ മുഖേനയാണ് ചികിത്സ, സാന്ത്വന പരിചരണ ഉപകരണങ്ങൾ മുതലായവക്ക് വേണ്ടിയുള്ള സഹായങ്ങൾ വിതരണം ചെയ്തത്.

പ്രസിഡൻ്റ് ബഷീർ വെള്ളിക്കോത്ത് അദ്ധ്യക്ഷനായി. റിലീഫ് സംഗമം ജില്ലാ ലീഗ് വൈസ് പ്രസിഡൻ്റ് അഡ്വ. എൻ.എ. ഖാലിദും, വിതരണോൽഘാടനം വൺഫോർ അബ്ദുറഹ്‌മാനും നിർവ്വഹിച്ചു. നിയോജക മണ്ഡലം മുസ്‌ലിം ലീഗിന്റെ കേന്ദ്രീകൃത റിലീഫ് പ്രവർത്തനം പതിറ്റാണ്ട് മുമ്പ് ആരംഭം കുറിച്ചത് പരേതനായ മെട്രോ മുഹമ്മദ് ഹാജിയുടെ പ്രേരണയും പിൻബലവും കൊണ്ടാണെന്നും, അതിനാൽ തന്നെ ഇപ്പോൾ അത് തുടർന്നു വരുന്നത് മെട്രോ മുഹമ്മദ് ഹാജിക്കുള്ള ഉചിതമായ സ്മരണയാണെന്നും അദ്ധ്യക്ഷ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

വിവിധ കെ.എം.സി.സികളുടെ സഹായം മിദ്‌ലാജ് കുശാൽ നഗർ, സി.എച്ച്. അഷ്‌റഫ് കൊത്തിക്കാൽ, സി.കെ. കരീം ചിത്താരി, കെ.എച്ച്. ശംസുദ്ദീൻ, താജുദ്ദീൻ കമ്മാടം, അഷ്‌റഫ് ആവിയിൽ, എം.വി. മജീദ് ആവിയിൽ എന്നിവർ മണ്ഡലം ലീഗ് കമ്മിറ്റിക്ക് കൈമാറി. കെ.കെ. ബദറുദ്ദീൻ, സി.കെ. റഹ്മത്തുള്ള, തെരുവത്ത് മൂസ ഹാജി, മുസ്തഫ തായന്നൂർ, ഹമീദ് ചേരക്കാടത്ത്, പി.എം. ഫാറൂഖ്, അഷ്‌റഫ് ചീനമാടത്ത്, എം.കെ. അബ്ദുറഹ്‌മാൻ, ഫാറൂഖ് കൊളവയൽ, ഹാരിസ് കള്ളാർ, ഫാറൂഖ് കൊളവയൽ, അഷ്‌റഫ് വലിയ പുരയിൽ, സലീം അക്കരമ്മൽ, ശംസുദ്ദീൻ ബദ്രിയനഗർ, മുഹമ്മദ് കുഞ്ഞി ആവിക്കൽ, ജാഫർ കോളിച്ചാൽ എന്നിവർ പഞ്ചായത്ത് നഗരസഭകൾക്കും വനിതാ ലീഗിനുമുള്ള ഫണ്ട് കൈമാറി. മുബാറക് ഹസൈനാർ ഹാജി, എ.സി.എ. ലത്തീഫ്, ഹമീദ് മൂന്നാം മൈൽ, എം.കെ. റഷീദ്, ഇസ്ഹാഖ് കനകപ്പള്ളി, ബഷീർ ചിത്താരി, അന്തുമാൻ പടിഞ്ഞാർ, കെ.പി. ബഷീർ, സലാം പരപ്പ, ഖദീജ ഹമീദ്, ഷീബ ഉമ്മർ ഇബ്രാഹിം മൗലവി, അബ്ദുൾ സലീം കോളിച്ചാൽ എന്നിവർ പങ്കെടുത്തു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Kanhangad Muslim League distributed financial aid worth five and a half lakh rupees as part of Ramadan relief, with contributions from Metro Group of Companies, Safe Line, and various KMCC units in Gulf countries.
#RamadanRelief, #MuslimLeague, #Kanhangad, #Kerala, #Charity, #KMCC