ഡിജിപി ലോക്‌നാഥ് ബഹ്‌റ ലോക്കല്‍ സെക്രട്ടറിയല്ല, വെറും സിഐടിയു തൊഴിലാളി; എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍
Nov 7, 2019, 14:55 IST
കാസര്‍കോട്: (www.kasargodvartha.com 07.11.2019) ഡിജിപി ലോക്‌നാഥ് ബഹ്‌റ സിപിഎമ്മിന്റെ ലോക്കല്‍ സെക്രട്ടറിയല്ല, വെറും സിഐടിയു തൊഴിലാളിയായാണ് പ്രവര്‍ത്തിക്കുന്നതെന്നും കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. വാളയാറിലെ കേസ് അട്ടിമറിച്ച സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയും കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരെയും കാസര്‍കോട് ഡിസിസി കലക്ട്രേറ്റിനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉണ്ണിത്താന്‍. പിണറായി വിജയനും നരേന്ദ്രമോഡിയും ജനാധിപത്യത്തിലേക്ക് മടങ്ങിയില്ലെങ്കില്‍ വരാന്‍ പോകുന്നത് സമരനാളുകളായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കെപിസിസിയുടെ ആഹ്വാനപ്രകാരം കാസര്‍കോട് കലക്ട്രേറ്റിനു മുന്നില്‍ നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ കേന്ദ്ര സര്‍ക്കാര്‍ക്കെതിരെ പ്രതിഷേധം ഇരമ്പി. യുഎപിഎ നിയമത്തെ കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും ദുരുപയോഗം ചെയുന്നു എന്നും പോക്‌സോ കോടതി പിണറായി വിജയന്‍ ഏകെജി മന്ദിരത്തില്‍ ആരംഭിക്കേണ്ടതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കളിയാക്കി.
കലക്ട്രേറ്റ് പരിസരത്തു നടന്ന പരിപാടിയില്‍ ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെപിപിസി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, കെപിസിസി സെക്രട്ടറി നീലകണ്ഠന്‍, യുഡിഎഫ് കണ്‍ വീനര്‍ കെ ഗോവിന്ദന്‍ നായര്‍ അടക്കമുള്ള ജില്ലയിലെ നേതാക്കളും നുറുകണക്കിന് പ്രവര്‍ത്തകരും കൂട്ടായ്മയില്‍ അണിനിരന്നു. വാളയാര്‍ കേസില്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വാളയര്‍ കേസില്‍ പിണറായി വിജയന്റ ഇംഗിതത്തിനു വഴങ്ങുന്ന പോലീസിനെ വെച്ചാണ് കുറ്റപത്രം തയ്യാറാക്കിയത്. ഇതുവഴി പ്രതികളെ രക്ഷപ്പെടുത്തി. പിണറായി വിജയനും നരേന്ദ്ര മോഡിയും ജനാധിപത്യത്തിലേക്ക് മടങ്ങണം. അല്ലാത്ത പക്ഷം വരും നാളുകളില്‍ സമരത്തിന്റെ നാളുകളായിരിക്കും കാണാന്‍ കഴിയുകയെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുന്നറിയിപ്പ് നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste --> Keywords: Kasaragod, news, Kerala, Rajmohan Unnithan, Government, inauguration, Strike, Rajmohan unnithan against Kerala government and Central government
കെപിസിസിയുടെ ആഹ്വാനപ്രകാരം കാസര്‍കോട് കലക്ട്രേറ്റിനു മുന്നില്‍ നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ കേന്ദ്ര സര്‍ക്കാര്‍ക്കെതിരെ പ്രതിഷേധം ഇരമ്പി. യുഎപിഎ നിയമത്തെ കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും ദുരുപയോഗം ചെയുന്നു എന്നും പോക്‌സോ കോടതി പിണറായി വിജയന്‍ ഏകെജി മന്ദിരത്തില്‍ ആരംഭിക്കേണ്ടതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കളിയാക്കി.
കലക്ട്രേറ്റ് പരിസരത്തു നടന്ന പരിപാടിയില്‍ ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെപിപിസി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, കെപിസിസി സെക്രട്ടറി നീലകണ്ഠന്‍, യുഡിഎഫ് കണ്‍ വീനര്‍ കെ ഗോവിന്ദന്‍ നായര്‍ അടക്കമുള്ള ജില്ലയിലെ നേതാക്കളും നുറുകണക്കിന് പ്രവര്‍ത്തകരും കൂട്ടായ്മയില്‍ അണിനിരന്നു. വാളയാര്‍ കേസില്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വാളയര്‍ കേസില്‍ പിണറായി വിജയന്റ ഇംഗിതത്തിനു വഴങ്ങുന്ന പോലീസിനെ വെച്ചാണ് കുറ്റപത്രം തയ്യാറാക്കിയത്. ഇതുവഴി പ്രതികളെ രക്ഷപ്പെടുത്തി. പിണറായി വിജയനും നരേന്ദ്ര മോഡിയും ജനാധിപത്യത്തിലേക്ക് മടങ്ങണം. അല്ലാത്ത പക്ഷം വരും നാളുകളില്‍ സമരത്തിന്റെ നാളുകളായിരിക്കും കാണാന്‍ കഴിയുകയെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുന്നറിയിപ്പ് നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->