രാജേഷ് വധശ്രമ കേസില്‍ സി ഐ അന്വേഷണം തുടങ്ങി; മേല്‍നോട്ടം സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡ് ഡിവൈ എസ് പിക്ക്
Jun 15, 2017, 11:46 IST
കാസര്‍കോട്: (www.kasargodvartha.com 15.06.2017) മൊഗ്രാല്‍ പുത്തൂര്‍ മജല്‍ ഹൗസിലെ രാജേഷിനെ സ്കൂട്ടറില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ കാസര്‍കോട് സി ഐ അബ്ദുര്‍ റഹീം അന്വേഷണം തുടങ്ങി. കാസര്‍കോട് ഡി വൈ എസ് പി എം വി സുകുമാരന്‍ അവധിയായതിനാല്‍ അന്വേഷണത്തിന്റെ മേല്‍നോട്ടം സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡ് ഡി വൈ എസ് പി ഹരിശ് ചന്ദ്രനായകിനാണ്.
സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡ് ഡി വൈ എസ് പിയും അന്വേഷണ സംഘവും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. രാജേഷ് സഞ്ചരിച്ച കെ എല്‍ 14 ടി- 1851 നമ്പര്‍ സ്കൂട്ടര്‍ റോഡരികില്‍ മറിഞ്ഞ നിലയിലാണ്. സമീപത്ത് ചോരപ്പാടുകളും കണ്ടെത്തി. ഇതും പോലീസ് പരിശോധിച്ചു.
ബുധനാഴ്ച രാത്രി പത്ത് മണിയോടെ ചൗക്കിയില്‍ വെച്ചാണ് നാലംഗ സംഘം രാജേഷിനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കാറിലെത്തിയ സംഘം സ്കൂട്ടറില്‍ കാര്‍ ഇടിച്ചുവീഴ്ത്തിയ ശേഷം രാജേഷിനെ വെട്ടുകയായിരുന്നു. അതേസമയം രാജേഷിനെ വെട്ടിയത് ആളുമാറിയാണെന്നാണ് പോലീസിന്റെ സംശയം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Mogral puthur, Murder-case, Investigation, DYSP, Scooter, Car, Police, Rajesh murder attempt; CI investigation started.