അന്നത്തിനായി ഉരുക്കിനോടും തീയോടും മല്ലിട്ട് ഉത്തരേന്ത്യന്‍ കുടുംബങ്ങള്‍
Jan 1, 2014, 17:06 IST
കാസര്‍കോട്: അന്നത്തിനുള്ള വക കണ്ടെത്താനായി രാജസ്ഥാന്-മദ്യപ്രദേശ് അതിര്‍ത്തി ഭാഗങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ റോഡരികില്‍ ഉരുക്കിനോടും തീയോടും തീയെ തോല്പിക്കുന്ന വെയിലിനോടും മല്ലിടുന്നു. കാസര്‍കോടിന്റെ പല ഭാഗങ്ങളിലായി ഒരു മാസത്തോളമായി കവലകളില്‍ ഇരുമ്പ് പണിയായുധങ്ങള്‍ നിര്‍മിച്ച് വില്‍ക്കുന്ന കുടുംബങ്ങളില്‍ ചിലര്‍ ബുധനാഴ്ച രാവിലെ കാസര്‍കോട് നഗരത്തിലുമെത്തി.
ഒപ്പുമരച്ചോട്ടില്‍ മൂന്ന് കുടുംബങ്ങളാണ് ഉരുക്കും ഇരുമ്പും കൊണ്ടുള്ള പണിയായുധങ്ങള്‍ നിര്‍മിച്ച് വില്‍ക്കുന്നത്. സ്ഥലത്ത് വെച്ചുതന്നെയാണ് ഉലയില്‍ ഇരുമ്പ് പഴുപ്പിച്ച് മുറിക്കുകയും ആയുധങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നത്. ഇതു കാണാനും സാധനങ്ങള്‍ വാങ്ങാനും ധാരാളം ആളുകള്‍ എത്തുന്നു. ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നതും അവിടെ വെച്ചുതന്നെ.
ഗുജിരിക്കടകളില് നിന്നും വാങ്ങുന്ന വാഹനങ്ങളുടെ റാഡും പ്ലെയിറ്റും മറ്റും കൊണ്ടാണ് കോടാലി, മഴു, ഉളി,കത്തികള്‍, മണ്ണുകിളക്കാനുള്ള ആയുധങ്ങള്‍ എന്നിവ ഉണ്ടാക്കുന്നത്. വിറക് കടകളില്‍ നിന്നും വാങ്ങുന്ന കാഞ്ഞിരത്തിന്റെയും അതുപോലുള്ള തടികളുടെയും വിറക് കത്തിച്ച് കരിയുണ്ടാക്കിയാണ് ഇരുമ്പ് പഴുപ്പിക്കുന്നത്.
പഴുത്ത ഇരുമ്പ് സംഘത്തിലെ വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടതടവില്ലാതെ അടിച്ചുപരത്തി ആയുധങ്ങളുടെ രൂപത്തില്‍ ആക്കിയെടുക്കുകയാണ്. തീയുടെയും വെയിലിന്റെയും പഴുത്ത ഇരുമ്പിന്റെയും ചൂടും കടുത്ത അദ്ധ്വാനവും വകവെയ്ക്കാതെയാണ് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ റോഡരികില്‍ ഭക്ഷണത്തിനുള്ള വക കണ്ടെത്തുന്നത്.
ആയുധങ്ങള്‍ കിലോയ്ക്ക് 200 രൂപ വില കണക്കാക്കിയാണ് വില്‍ക്കുന്നത്. വില പേശുന്നവര്‍ക്ക് അല്പം കുറച്ചും നല്കുന്നു. കണ്മുന്നില് വെച്ചുതന്നെ ആയുധങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ വാങ്ങുന്നവര്‍ക്ക് നല്ല വിശ്വാസമാണ് സാധനങ്ങളില്‍. ആവശ്യം പറഞ്ഞാല്‍ അതിനനുസരിച്ചുള്ള ഉപകരണങ്ങളും നിമിഷങ്ങള്‍ക്കുള്ളില്‍ ഉണ്ടാക്കി കൊടുക്കുന്നു.
നേരത്തെ ബദിയഡുക്ക, മുള്ളേരിയ, ബോവിക്കാനം, ചെര്‍ക്കള എന്നീ സ്ഥലങ്ങളിലെല്ലാം ഈ ഉത്തരേന്ത്യന്‍ സംഘം ആയുധങ്ങള്‍ നിര്‍മിച്ച് വില്പന നടത്തിയിരുന്നു. നൂറുകണക്കിനാളുകളാണ് ഒരു മാസം മുമ്പ് കേരളത്തില്‍ വന്നതെന്നും ഒരു മാസം കഴിഞ്ഞാല്‍ തിരിച്ചുപോകുമെന്നും സംഘത്തിലെ മെഹന്ദര്‍ സിംഗ് പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ടി.പി വധക്കേസില്‍ കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസ്
Keywords: Kasaragod, Food, Natives, Family, Childrens, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096 കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333 വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752 കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 752