രജിസ്‌ട്രേഷന്‍ വകുപ്പിലെ അഴിമതി പൂര്‍ണമായും ഇല്ലാതാക്കും: മന്ത്രി ജി സുധാകരന്‍
Jul 2, 2017, 13:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.07.2017) രജിസ്‌ട്രേഷന്‍ വകുപ്പിലെ അഴിമതി പൂര്‍ണമായും ഇല്ലാതാക്കുമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. 35 ലക്ഷം രൂപ ഉപയോഗിച്ച് രാജപുരം രജിസ്‌ട്രേഷന്‍ ഓഫീസിന് വേണ്ടി പുതിയതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ കാലങ്ങളില്‍ രജിസ്‌ട്രേഷന്‍ വകുപ്പ് അഴിമതി വകുപ്പ് എന്നാണ് അറിയപ്പെട്ടത്. എന്നാല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തി ഒരു വര്‍ഷം കഴിഞ്ഞതോടെ അഴിമതി വകുപ്പ് എന്ന പേര് ദൂഷ്യം പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം ഓഫീസില്‍ എത്തുന്ന പൊതുജനങ്ങളോട് നല്ല രീതിയില്‍ പെരുമാറുന്നതിന് ജീവനക്കാര്‍ക്ക് വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ കയ്യേറി കച്ചവടം ഉള്‍പെടെ നടത്തുന്നവരെ ഒഴിപ്പിക്കും. സര്‍ക്കാര്‍ സ്ഥലം പൂര്‍ണമായും സംരക്ഷിക്കപ്പെടുന്ന സ്ഥിതി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനായി. സി രാജേഷ് ചന്ദ്രന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍, ജില്ലാ പഞ്ചായത്ത് അംഗം ഇ പത്മാവതി, പഞ്ചായത്ത് പ്രസിഡന്റുമാരായ പി ജി മോഹനന്‍, ത്രേസ്യാമ്മ ജോസഫ്, സി കുഞ്ഞിക്കണ്ണന്‍, വൈസ് പ്രസിഡന്റ് ടി കെ നാരായണന്‍, എം എം സൈമണ്‍, മുന്‍ എം എല്‍ എമാരായ കെ പി സതീഷ്ചന്ദ്രന്‍, എം കുമാരന്‍, ഫാ. ഷാജി വടക്കേത്തൊട്ടി, സി പി എം ഏരിയാ സെക്രട്ടറി എം വി കൃഷ്ണന്‍, ബാബു കദളിമറ്റം, എന്‍ മധു വളപ്പില്‍, സി എം കുഞ്ഞബ്ദുല്ല, ടോമി വാഴപ്പള്ളി, കെ എം ചാക്കോ, അബ്രഹാം തോണക്കര, ബി ബാലകൃഷ്ണന്‍, പി സി തോമസ്, കെ എ പ്രഭാകരന്‍, സുനില്‍ കൊട്ടറ, പി മനോഹരന്‍, സി ടി ലൂക്കോസ്, കെ പി സുരേഷ്, എ കെ രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ ഗോപാലകൃഷ്ണന്‍ സ്വാഗതവും, എ ജി വേണുഗോപാലന്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Rajapuram, Office, Building, Inauguration, Minister, Kasaragod, G Sudhakaran, Rajapuram registrar office new building inaugurated.