city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രജനിയെ സതീശന്‍ കൊന്നത് ശല്യം ഒഴിവാക്കാന്‍; കൃത്യംനടത്തിയത് കഴുത്ത് ഞെരിച്ച്

ചെറുവത്തൂര്‍: (www.kasargodvartha.com 20.10.2014) ചെറുവത്തൂരിലെ മദര്‍തെരേസ ഹോം നേഴ്‌സിംഗ് സ്ഥാപനത്തിലെ ജീവനക്കാരിയായ തൃക്കരിപ്പൂര്‍ ഒളവറയിലെ പി. രജനിയെ (35) കൊലപ്പെടുത്തിയത് ശല്യമൊഴിവാക്കാനാണെന്ന് പ്രതി നീലേശ്വരം കണിച്ചിറയിലെ സതീശന്‍ (38) പോലീസിനോട് വെളിപ്പെടുത്തി. ഹോം നേഴ്‌സിംഗ് സ്ഥാപനത്തില്‍വെച്ചുതന്നെയാണ് ഇക്കഴിഞ്ഞ തിരുവോണത്തിന് പിറ്റേന്നാള്‍ രജനിയെ കഴുത്ത്‌ഞെരിച്ച് കൊന്നതെന്നാണ് പോലീസിന്റെ ചോദ്യംചെയ്യലില്‍ പ്രതി വെളിപ്പെടുത്തിയത്.

വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ഹോംനസിംഗ് സ്ഥാപനം നടത്തുന്ന കണിച്ചിറയിലെ സതീശന്‍ ഇതേ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന രജനിയുമായി അടുപ്പത്തിലാവുകയായിരുന്നു. തന്റെ തുടര്‍ന്നുള്ള ദാമ്പത്യ ജീവിതത്തിന് രജനി തടസമാകുമെന്ന് കണ്ടാണ് സതീശന്‍ രജനിയെ ഇല്ലാതാക്കാന്‍ തീരുമാനിച്ചത്. സംഭവദിവസം നന്നായി മദ്യപിച്ച സതീശന്‍ സ്ഥാപനത്തില്‍വെച്ച് രജനിയുമായി ഇതിന്റെ പേരില്‍ വഴക്കിടുകയായിരുന്നു. സതീശനില്‍നിന്നും ഇടയ്ക്കിടെ രജനി പണംചോദിച്ചതും കൊലപാതകത്തിനുള്ള പ്രചോദനമായിരുന്നു.

രജനി സ്ഥാപനത്തില്‍ നിന്നും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി വഴക്കിട്ടപ്പോഴാണ് രജനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഇതിന് ശേഷം പിറ്റേന്ന് രാത്രി സ്വന്തം ഓംനി വാനില്‍ മൃതദേഹം ബെഡ് ഷീറ്റില്‍പൊതിഞ്ഞ് നീലേശ്വരം പടന്നക്കാട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് അടുത്തുള്ള കണിച്ചിറയിലെ മുഹമ്മദ് കുഞ്ഞി എന്നയാളുടെ തെങ്ങിന്‍പറമ്പില്‍ കൊണ്ടുവന്ന് കുഴിച്ചുമൂടിയത്. ഏതാണ്ട് മുട്ടോളം ആഴത്തില്‍മാത്രമാണ് കുഴിയെടുത്തിരുന്നത്. രജനി സ്ഥാപനത്തിലെ മറ്റു ജോലിക്കാരെ വീടുകളില്‍ എത്തിക്കാന്‍ പോയെന്നും രണ്ട് ദിവസം കഴിഞ്ഞ് മാത്രമേ വരികയുള്ളുവെന്നും രജനിയുടെ വീട്ടില്‍ വിളിയിച്ചറിയിച്ചതും പ്രതി സതീശന്‍ തന്നെയായിരുന്നു. ദിവസങ്ങളോളം യുവതിയെ കാണാതായതോടെയാണ് വീട്ടുകാര്‍ ചന്തേര പോലീസില്‍ പരാതിയുമായെത്തിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥാപന നടത്തിപ്പുക്കാരനായ സതീശനെ ഒരു തവണ പോലീസ് ചോദ്യംചെയ്തിരുന്നു. തിരോധാനത്തെകുറിച്ച് തനിക്കൊന്നുമറിയില്ലെന്നായിരുന്നു സതീശന്റെ അപ്പോഴത്തെ വിശദീകരണം. ചോദ്യംചെയ്തുവിട്ടയച്ച സതീശന്‍ പിന്നീട് ഒളിവില്‍പോവുകയും ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയുമായിരുന്നു. ഇതിനിടയില്‍ രജനിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം നീലേശ്വരം സി.ഐ. യു. പ്രേമന്‍ ഊര്‍ജിതമാക്കുകയും കാഞ്ഞങ്ങാട് കല്ലൂരാവിയിലെ സതീശന്റെ ബന്ധുവീട്ടില്‍നിന്ന് ഓംനിവാന്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ലോക്ക്‌ചെയ്ത ഓംനിവാന്‍ ചില്ല് ഇളക്കിമാറ്റിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സതീശന്‍ പോലീസിന്റെ പിടിയിലായത്. പ്രതിയേയുംകൊണ്ട് പോലീസ് ഞായറാഴ്ച വൈകിട്ട് തന്നെ കണിച്ചിറയില്‍ മൃതദേഹം കുഴിച്ചിട്ട സ്ഥലം കണ്ടെത്തുകയും മൃതദേഹം പുറത്തെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും കനത്ത മഴ ഉണ്ടായതോടെ മൃതദേഹം പുറത്തെടുക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

താന്‍ ഒറ്റയ്ക്കാണ് കൊലനടത്തിയതും മൃതദേഹം ഓംനി വാനില്‍ കൊണ്ടുവന്ന് കുഴിച്ചിട്ടതെന്നുമാണ് പ്രതി പോലീസിന് മൊഴിനല്‍കിയിട്ടുള്ളത്. എന്നാല്‍ ഇത് പൂര്‍ണമായും പോലീസ് വിശ്വസിച്ചിട്ടില്ല. സതീശനുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഒരു യുവാവിനേയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരുന്നുണ്ട്.

രജനിയെ സതീശന്‍ കൊന്നത് ശല്യം ഒഴിവാക്കാന്‍; കൃത്യംനടത്തിയത് കഴുത്ത് ഞെരിച്ച്

രജനിയെ സതീശന്‍ കൊന്നത് ശല്യം ഒഴിവാക്കാന്‍; കൃത്യംനടത്തിയത് കഴുത്ത് ഞെരിച്ച്

രജനിയെ സതീശന്‍ കൊന്നത് ശല്യം ഒഴിവാക്കാന്‍; കൃത്യംനടത്തിയത് കഴുത്ത് ഞെരിച്ച്

രജനിയെ സതീശന്‍ കൊന്നത് ശല്യം ഒഴിവാക്കാന്‍; കൃത്യംനടത്തിയത് കഴുത്ത് ഞെരിച്ച്

രജനിയെ സതീശന്‍ കൊന്നത് ശല്യം ഒഴിവാക്കാന്‍; കൃത്യംനടത്തിയത് കഴുത്ത് ഞെരിച്ച്

രജനിയെ സതീശന്‍ കൊന്നത് ശല്യം ഒഴിവാക്കാന്‍; കൃത്യംനടത്തിയത് കഴുത്ത് ഞെരിച്ച്

രജനിയെ സതീശന്‍ കൊന്നത് ശല്യം ഒഴിവാക്കാന്‍; കൃത്യംനടത്തിയത് കഴുത്ത് ഞെരിച്ച്

രജനിയെ സതീശന്‍ കൊന്നത് ശല്യം ഒഴിവാക്കാന്‍; കൃത്യംനടത്തിയത് കഴുത്ത് ഞെരിച്ച്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News:
രജനിയുടെ മൃതദേഹം പുറത്തെടുത്തു, അന്വേഷണം തുടരുന്നു

നീലേശ്വരം കണിച്ചിറയില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം

യുവതിയെ കാണാതായ സംഭവത്തില്‍ ഓംനി വാന്‍ കസ്റ്റഡിയില്‍

Also Read:
ബിജെപിയുടെ ഏഷ്യാനെറ്റ് വിലക്കിന് കേന്ദ്ര പിന്തുണ; പരസ്യങ്ങള്‍ വിലക്കാനും നീക്കം

Keywords:  Rajani, Accused, Murder Case, Kasaragod, Kerala, Neeleshwaram, Dead body, Police, Post mortem, Medical College, Case, Complaint, Rajani murdered following quarrel.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia