city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റെയില്‍വെ മേല്‍പാലം; ആറ് ടെണ്ടറുകളും തള്ളി

അജാനൂര്‍: (www.kasargodvartha.com 05.12.2017) കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലത്തിന്റെ ആറ് ടെണ്ടറുകളും തള്ളി. ഇതേ തുടര്‍ന്ന് റെയില്‍വേ വീണ്ടും ടെണ്ടറുകള്‍ ക്ഷണിച്ചു. പ്രമുഖ കരാറുകാരന്‍ ചട്ടഞ്ചാല്‍ മൊയ്തീന്‍കുട്ടി ഹാജി, കെഎസ്ടിപി തുടങ്ങിയ ആറുപേരുകളുടെ ടെണ്ടറുകളായിരുന്നു ലഭിച്ചത്. എന്നാല്‍ ഈ ആറ് ടെണ്ടറുകള്‍ക്കും മതിയായ യോഗ്യതകള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് ഇവ തള്ളിയത്.

പുതിയ ടെണ്ടറുകള്‍ സമര്‍പ്പിക്കാന്‍ ഈ മാസം 20 വരെ സമയം അനുവദിച്ചിട്ടുണ്ട്. 22ന് ടെണ്ടറുകള്‍ തുറന്ന് കരാറുകാരനെ നിശ്ചയിക്കുമെന്ന് റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ സലീം പറഞ്ഞു. കരാറുകാര്‍ ഒറ്റ പദ്ധതിക്കു വേണ്ടി 21 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തി നടത്തിയതിന്റെ മുന്‍പരിചയം ഉള്‍പ്പെടെ ഏറെ കടുത്ത നടപടി ക്രമമായിരുന്നു ആദ്യത്തെ ടെണ്ടര്‍ നടപടിയില്‍ ഉണ്ടായിരുന്നത്. മാത്രമല്ല മേല്‍പ്പാലത്തിന്റെ രൂപകല്‍പ്പന അടക്കം സമര്‍പ്പിക്കണമെന്നും നിര്‍ദ്ദശമുണ്ടായിരുന്നു.

എന്നാല്‍ മൊയ്തീന്‍കുട്ടി ഹാജി സമര്‍പ്പിച്ച ടെണ്ടറില്‍ 19 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തി നടത്തിയതിന്റെ മുന്‍പരിചയമാണ് രേഖപ്പെടുത്തിയിരുന്നത്. ആറ് കരാറുകാരും സമര്‍പ്പിച്ച രൂപരേഖയിലും ആശയക്കുഴപ്പമുണ്ടായിരുന്നു. ഇപ്പോള്‍ രൂപരേഖയെക്കുറിച്ചുള്ള ആശയക്കുഴപ്പം മാറിയിട്ടുണ്ട്. അതോടൊപ്പം കടുത്ത നിര്‍ദ്ദേശങ്ങളും ആര്‍ബിഡിസി ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നേരത്തേ ടെണ്ടര്‍ സമര്‍പ്പിച്ചവര്‍ക്ക് വീണ്ടും ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള അവസരം ഒരുങ്ങുകയും ചെയ്തു.

ടെണ്ടര്‍ തുറന്നതിന് ശേഷം എഗ്രിമെന്റില്‍ ഒപ്പുവെച്ച ഉടന്‍ തന്നെ തറക്കല്ലിടല്‍ ചടങ്ങും നടക്കും. 15.62 കോടി രൂപയാണ് പാലത്തിനായി വകയിരുത്തിയിട്ടുള്ളത്. നിര്‍മ്മാണത്തിനായി 13.90 കോടി രൂപയാണ് നീക്കിവെച്ചത്. അതേസമയം സ്ഥലം ഏറ്റെടുപ്പ് നടപടികള്‍ക്ക് ഇതിനോടകം 23 കോടി രൂപ ചെലവഴിച്ചുവെങ്കിലും പദ്ധതി പ്രദേശത്തുള്ള കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാന്‍ ഇനിയും നടപടിയായിട്ടില്ല. ഇതിനുവേണ്ടിയുള്ള കരാര്‍ നടപടികളും അനിശ്ചിതാവസ്ഥയിലാണ്. സ്ഥലം വിട്ടു നല്‍കിയ ഭൂവുടമകളാകട്ടെ ഏറ്റെടുക്കുന്നവ ഒഴിച്ചുള്ള സ്ഥലം അളന്നുകിട്ടാതെ നട്ടം തിരിയുന്നുമുണ്ട്.
റെയില്‍വെ മേല്‍പാലം; ആറ് ടെണ്ടറുകളും തള്ളി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, kottacheri, Tender, Ajanur, Railway Over bridge; 6 tenders Rejected

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia