സതേണ്‍ റെയില്‍വേ ജനറല്‍ മാനേജരും സംഘവും റെയില്‍വേ സ്റ്റേഷനുകള്‍ സന്ദര്‍ശിച്ചു
Nov 17, 2014, 11:45 IST
കാസര്‍കോട്: (www.kasargodvartha.com 17.11.2014) സതേണ്‍ റെയില്‍വേ ജനറല്‍ മാനേജരും സംഘവും മംഗളൂരു മുതല്‍ കണ്ണൂര്‍ വരെയുള്ള റെയില്‍വേ സ്റ്റേഷനുകള്‍ സന്ദര്‍ശിക്കുന്നു. ചെന്നൈ സതേണ്‍ റെയില്‍വേ മാനേജര്‍ രാകേഷ് മിശ്ര, ഡിവിഷണല്‍ മാനേജര്‍ ആനന്ദ് പ്രകാശ്, കൊമേഴ്സ്യല്‍ മാനേജര്‍ ടി.എ ധനഞ്ജയന്, കൊമേഴ്സ്യല്‍ സെക്യൂരിറ്റി ചീഫ് മോഹനന്, ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണര്‍ ഐ.ജി ജോണ്സണ്, സീനിയര്‍ എഞ്ചിനീയര്‍, കൊമേഴ്സിയര്‍ എഞ്ചിനീയര്‍, മെക്കാനിക്കല്‍ എഞ്ചിനീയര്‍, ഓപ്പറേറ്റിംഗ് മാനേജര്‍ തുടങ്ങിയവരാണ് സംഘത്തലുള്ളത്.
മംഗളൂരുവില്‍ നിന്നും പ്രത്യേക ട്രെയിനിലാണ് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ എത്തിയത്. മംഗളൂരു റെയില്‍വെ സ്റ്റേഷനില്‍ പരിശോധനയ്ക്ക് ശേഷം രാവിലെ 9.30 മണിയോടെയാണ് സംഘം കാസര്‍കോട്ടെത്തിയത്. കാസര്‍കോട്ട് 45 മിനുട്ടോളം ജനറല്‍ മാനേജരും സംഘവും പരിശോധന നടത്തി. പ്ലാറ്റ്ഫോം, ട്രാക്കുകള്‍, കാന്റീന്, റെയില്‍വേ ക്വാര്‍ട്ടേഴ്സ്, പാര്‍ക്കിംഗ് ഏരിയ, ഓഫീസ്, വിശ്രമ കേന്ദ്രം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. സന്ദര്‍ശനം സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ജനറല്‍ മാനേജരോട് കാര്യങ്ങള്‍ അന്വേഷിച്ചെങ്കിലും ഒന്നും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് ഭാരവാഹികള്‍, ജനപ്രതിനിധികള്‍, യൂസേസ്ഴ് ഫോറം ഭാരവാഹികള്‍, യാത്രക്കാര്‍, വ്യാപാരികള്‍ എന്നിവരില്‍ നിന്നും ജനറല്‍ മാനേജര്‍ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞു. മുന്‍കൂട്ടി അറിയിച്ചാണ് ജനറല്‍ മാനേജരും സംഘവും പരിശോധനയ്ക്കെത്തിയത്. മാര്‍ച്ചില്‍ റെയില്‍വേ ബജറ്റ് നടക്കാനിരിക്കെയാണ് ഇതിന്റെ മുന്നോടിയായി സതേണ്‍ റെയില്‍വേ ജനറല്‍ മാനേജരും സംഘവും റെയില്‍വേ സ്റ്റേഷനുകള്‍ പരിശോധിക്കുന്നത്.
Photos: Zubair Pallickal
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഒമര്‍ അബ്ദുല്ലയുടെ വസതിക്ക് പുറത്ത് വെടിവെപ്പ്
Keywords: Kasaragod, Kerala, Railway station, General Manager, Mangalore, Train, Track, Canteen, Railway Passengers association, Railway Manager visits Railway stations.
Advertisement: