മാലിക് ദീനാര്‍- പടിഞ്ഞാര്‍ റെയില്‍വേ റോഡിന് ചീഫ് എഞ്ചിനീയറുടെ അനുമതി ലഭിച്ചു; ഫയല്‍ പാലക്കാട് ഡിവിഷന് കൈമാറി
Dec 18, 2017, 20:49 IST
കാസര്‍കോട്: (www.kasargodvartha.com 18.12.2017) 40 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ത്ഥ്യമാകാന്‍ പോവുന്ന മാലിക് ദീനാര്‍-നെച്ചിപ്പടുപ്പ്- വെസ്റ്റ്ഹില്‍- പടിഞ്ഞാര്‍ റെയില്‍വേ റോഡിന് ചെന്നൈ സതേണ്‍ റെയില്‍വേ ചീഫ് എഞ്ചിനീയര്‍ അനുമതി നല്കി. ഇതു സംബന്ധിച്ചുള്ള ഫയല്‍ പാലക്കാട് ഡിവിഷന് മാനേജര്‍ക്ക് കൈമാറി. വൈകാതെ തന്നെ റോഡ് നിര്‍മാണം സംബന്ധിച്ചുള്ള പാലക്കാട് ഡിവിഷന്റെ തീരുമാനമുണ്ടാകും. ഇതോടെ തളങ്കരയുടെ പടിഞ്ഞാറന്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് ടൗണുമായി പെട്ടെന്ന് ബന്ധപ്പെടാന്‍ സാധിക്കും.
തളങ്കര പടിഞ്ഞാര്‍ വാര്‍ഡ് കൗണ്‍സിലര്‍ മുജീബ് തളങ്കര രണ്ടു വര്‍ഷമായി നടത്തിയ ശ്രമഫലമായാണ് ഇപ്പോള്‍ റോഡിനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. സ്ഥലം വിട്ടുകിട്ടുന്നതിനായി 1,09,000 രൂപ നേരത്തെ തന്നെ റെയില്‍വേയ്ക്ക് സെന്റേജ് ചാര്‍ജായി കാസര്‍കോട് നഗരസഭ കെട്ടിവെച്ചിരുന്നു. റോഡിന്റെ ഡ്രൈനേജിനുള്ള ഫണ്ടായി 35 ലക്ഷം രൂപയും സുരക്ഷാമതിലിനുള്ള 40 ലക്ഷം രൂപയും കാസര്‍കോട് എം എല്‍ എയുടെ വികസന ഫണ്ടില്‍ നിന്നും നല്‍കുമെന്ന് റെയില്‍വേയ്ക്ക് രേഖാമൂലം അറിയിച്ചിട്ടുണ്ട്.
മലപ്പുറം എം പി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലാണ് ഇപ്പോള്‍ ജനങ്ങളുടെ ചിരകാല അഭിലാഷം പൂവണിയാന്‍ കാരണമായത്. നാലു വര്‍ഷം മുമ്പ് കാസര്‍കോട് എം പി പി. കരുണാകരന് 10 ലക്ഷം രൂപ ഈ റോഡിന്റെ ആവശ്യത്തിനായി നീക്കിവെച്ചിരുന്നു. എന്നാല്‍ എംപിയുടെ ഭാഗത്തു നിന്നും ഇതിന്റെ തുടര്‍നടപടികള്‍ ഉണ്ടാകാത്തതു കൊണ്ട് ഫണ്ട് ലാപ്സായി പോവുകയായിരുന്നു.
Related News:
40 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മാലിക് ദീനാര്‍- പടിഞ്ഞാര്‍ റെയില്‍വേ റോഡ് യാഥാര്‍ത്ഥ്യത്തിലേക്ക്, ഉടന്‍ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷ, രാഷ്ട്രീയ വിവാദം ഒഴിവാക്കണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Road, Railway Chief engineer's Permission for Malik Deenar-Padinhar Railway Road; File handed over to Palakkad Division < !- START disable copy paste -->
തളങ്കര പടിഞ്ഞാര്‍ വാര്‍ഡ് കൗണ്‍സിലര്‍ മുജീബ് തളങ്കര രണ്ടു വര്‍ഷമായി നടത്തിയ ശ്രമഫലമായാണ് ഇപ്പോള്‍ റോഡിനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. സ്ഥലം വിട്ടുകിട്ടുന്നതിനായി 1,09,000 രൂപ നേരത്തെ തന്നെ റെയില്‍വേയ്ക്ക് സെന്റേജ് ചാര്‍ജായി കാസര്‍കോട് നഗരസഭ കെട്ടിവെച്ചിരുന്നു. റോഡിന്റെ ഡ്രൈനേജിനുള്ള ഫണ്ടായി 35 ലക്ഷം രൂപയും സുരക്ഷാമതിലിനുള്ള 40 ലക്ഷം രൂപയും കാസര്‍കോട് എം എല്‍ എയുടെ വികസന ഫണ്ടില്‍ നിന്നും നല്‍കുമെന്ന് റെയില്‍വേയ്ക്ക് രേഖാമൂലം അറിയിച്ചിട്ടുണ്ട്.
മലപ്പുറം എം പി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലാണ് ഇപ്പോള്‍ ജനങ്ങളുടെ ചിരകാല അഭിലാഷം പൂവണിയാന്‍ കാരണമായത്. നാലു വര്‍ഷം മുമ്പ് കാസര്‍കോട് എം പി പി. കരുണാകരന് 10 ലക്ഷം രൂപ ഈ റോഡിന്റെ ആവശ്യത്തിനായി നീക്കിവെച്ചിരുന്നു. എന്നാല്‍ എംപിയുടെ ഭാഗത്തു നിന്നും ഇതിന്റെ തുടര്‍നടപടികള്‍ ഉണ്ടാകാത്തതു കൊണ്ട് ഫണ്ട് ലാപ്സായി പോവുകയായിരുന്നു.
Related News:
40 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മാലിക് ദീനാര്‍- പടിഞ്ഞാര്‍ റെയില്‍വേ റോഡ് യാഥാര്‍ത്ഥ്യത്തിലേക്ക്, ഉടന്‍ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷ, രാഷ്ട്രീയ വിവാദം ഒഴിവാക്കണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Road, Railway Chief engineer's Permission for Malik Deenar-Padinhar Railway Road; File handed over to Palakkad Division