പാന്‍മസാല, ബീഡ എന്നിവയില്‍ ലഹരി കൂട്ടാന്‍ കുപ്പിച്ചില്ല് പൊടി; കണ്ടെത്തിയത് 'പെണ്‍പുലികള്‍'
Mar 31, 2018, 16:23 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.03.2018) അന്യസംസ്ഥാനക്കാര്‍ വില്‍പ്പന നടത്തുന്ന പാന്‍മസാല, ബീഡ എന്നിവയില്‍ ലഹരി കൂട്ടാന്‍ കുപ്പിച്ചില്ലുകളുടെ പൊടി ചേര്‍ക്കുന്നതായി കണ്ടെത്തി. ഇതോടെ നഗരസഭാ പരിധിയില്‍ പാന്‍മസാല വില്‍പനയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം നഗരസഭ ആരോഗ്യവകുപ്പ് നടത്തിയ റെയ്ഡുകളില്‍ പാന്‍മസാലകള്‍ക്കൊപ്പം ചേര്‍ക്കാന്‍ വെച്ച് കുപ്പിച്ചില്ല് പൊടി കണ്ടെടുത്തു.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി വി സീമ, ഗ്രേഡ് റ്റു വി വി ബീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു പാന്‍മസാല കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയത്. ഔദ്യോഗിക യൂണിഫോമില്‍ ആദ്യമായാണ് വനിതാ ഹെല്‍ത്ത് ജീവനക്കാര്‍ കടപരിശോധനക്കായി രംഗത്തിറങ്ങിയത്.
പാന്‍മസാലയോടൊപ്പം ചേര്‍ക്കുന്ന കുപ്പിച്ചില്ല് പൊടി പാന്‍മസാല ചവക്കുന്നതിനിടയില്‍ നാക്കിലും വായ്ക്കകത്തെ ലോല ചര്‍മ്മങ്ങളിലും മുറിവുണ്ടാക്കുകയും അതിലൂടെ പാനിന്റെ ലഹരി തലച്ചോറിലേക്ക് കടന്ന് ലഹരി അനുഭവപ്പെടുകയാണ് ചെയ്യുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വന്‍കിട പാന്‍മസാല ഉല്‍പ്പാദകര്‍ നിര്‍മ്മാണ വേളയില്‍ തന്നെ പൗഡര്‍ രൂപത്തിലാക്കിയ ചില്ലുപൊടി ചേര്‍ക്കാറുണ്ട്. എന്നാല്‍ വിതരണക്കാര്‍ തന്നെ പാന്‍മസാലക്കൊപ്പം കുപ്പിച്ചില്ല് പൊടി ചേര്‍ക്കുന്നതായി കണ്ടെത്തിയത് ഗൗരവത്തോടെ കാണണമെന്നാണ് എക്‌സൈസ് അധികൃതര്‍ പറയുന്നത്.
ഹോട്ടലുകള്‍ക്ക് മുന്നിലും തെരുവോരങ്ങളിലും അന്യസംസ്ഥാനക്കാരാണ് പ്രധാനമായും പാന്‍മസാലകള്‍ വില്‍ക്കുന്നത്. ലഹരിരഹിതമെന്ന പേരിലാണ് വിവിധങ്ങളായ പാന്‍മസാലകള്‍ വില്‍പ്പന നടത്തുന്നത്. മധുരമുള്ളവയായതിനാല്‍ കുട്ടികള്‍ ഉള്‍പ്പെടെ ഇതിന്റെ ഉപഭോക്താക്കളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, Raid, Raid in Pan masala Shops.
< !- START disable copy paste -->