city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രാഗിതയുടെ മരണം നാടിനെ കണ്ണീര്‍ കടലാക്കി; ആദ്യ കണ്‍മണിക്കായുള്ള 10 വര്‍ഷത്തെ കാത്തിരിപ്പ്, ഒടുവിൽ പ്രസവത്തിനിടെ കേട്ടത് അമ്മയുടെയും കുഞ്ഞിന്റെയും മരണവാര്‍ത്ത

നീലേശ്വരം: (www.kasargodvartha.com 06.05.2020) നീലേശ്വരം പേരോല്‍ പത്തിലകണ്ടത്തെ ദാമോദരന്‍ - പുഷ്പ ദമ്പതികളുടെ മകള്‍ രാഗിത (28)യുടെ മരണം നാടിനെ കണ്ണീര്‍ കടലാക്കി. ആദ്യ കണ്‍മണിക്കായുള്ള 10 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അമ്മയുടെയും കുഞ്ഞിന്റെയും മരണവാര്‍ത്തയാണ് എത്തിയത്. ഇത് കുടുംബത്തെ തീര്‍ത്തം ദു:ഖത്തിലാഴ്ത്തി.

കുവൈത്ത് പ്രവാസിയായ ചെറുവത്തൂര്‍ കാരിയിലെ സുനിലിന്റെ ഭാര്യ രാഗിതയാണ് പ്രസവത്തിനിടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണപ്പെട്ടത്. രക്തസമ്മര്‍ദം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് അടിയന്തിര സിസേറിയന് വിധേയമാക്കുകയായിരുന്നു. എന്നാല്‍ അമ്മയും കുഞ്ഞും മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
രാഗിതയുടെ മരണം നാടിനെ കണ്ണീര്‍ കടലാക്കി; ആദ്യ കണ്‍മണിക്കായുള്ള 10 വര്‍ഷത്തെ കാത്തിരിപ്പ്, ഒടുവിൽ പ്രസവത്തിനിടെ കേട്ടത് അമ്മയുടെയും കുഞ്ഞിന്റെയും മരണവാര്‍ത്ത

മരണവിവരമറിഞ്ഞ് മാതാവ് പുഷ്പ കുഴഞ്ഞു വീണിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നീലേശ്വരം നഗരസഭ ഓഫീസിനടുത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കണ്‍സ്ട്രക്ഷന്‍ സ്ഥാപനത്തിലെ ജീവനക്കാരിയാണ് രാഗിത. സരിത (മംഗല്‍പാടി സ്‌കൂള്‍ ജീവനക്കാരി, അഗത എന്നിവര്‍ സഹോദരങ്ങളാണ്.



Keywords: Kasaragod, Kerala, News, Women, Death, Natives, Shocked, Ragitha's death; natives shocked

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia