പണമടങ്ങിയ പേഴ്സ് പോലീസിലേല്‍പ്പിച്ച് അധ്യാപകനും സുഹൃത്തും സത്യസന്ധത തെളിയിച്ചു
Jan 2, 2018, 20:28 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.01.2018) വഴിയില്‍ നിന്നും കളഞ്ഞ് കിട്ടിയ പണമടങ്ങിയ പേഴ്സ് പോലീസ് സ്റ്റേഷനിലേല്‍പ്പിച്ച് അധ്യാപകനും സുഹൃത്തും സത്യസന്ധത തെളിയിച്ചു. ചോയ്യംകോട് സ്വദേശി മാത്തില്‍ ഗുരുദേവ കോളേജിലെ അധ്യാപകന്‍ സാമുവല്‍ വിന്‍സെന്റ് ഇലക്ട്രീഷ്യനും സുഹൃത്തുമായ ബിനോയ്ക്കുമാണ് കഴിഞ്ഞ ദിവസം ടൗണിലൂടെ നടന്നു പോകുമ്പോള്‍ പേഴ്സ് കളഞ്ഞു കിട്ടിയത്.
ഉടന്‍ തന്നെ ഇവര്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. പോലീസ് പേഴ്സില്‍ കണ്ട നമ്പര്‍റില്‍ ബന്ധപ്പെട്ടപ്പോള്‍ ചെറുവത്തൂര്‍ മട്ട്ലായിലെ പ്രകാശന്റെ ഭാര്യ സജിതയുടെതാണെന്ന് അറിയാന്‍ കഴിഞ്ഞു. തുടര്‍ന്ന് ഇവരെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി പണമടങ്ങിയ പേഴ്സ് തിരിച്ചു കൊടുക്കുകയായിരുന്നു. പേഴ്സില്‍ 13,200 രൂപ ഉണ്ടായിരുന്നു. കുടുംബശ്രീ ഫണ്ട് ബാങ്കിലടക്കാന്‍ വേണ്ടി കാഞ്ഞങ്ങാടേക്ക് വന്നതായിരുന്നു സജിത. ഇതിനിടയിലാണ് അബദ്ധത്തില്‍ പണമടങ്ങിയ പേഴ്സ് കൈയില്‍ നിന്നും നഷ്ടമായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Police, Purse found in way handed over to police < !- START disable copy paste -->
ഉടന്‍ തന്നെ ഇവര്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. പോലീസ് പേഴ്സില്‍ കണ്ട നമ്പര്‍റില്‍ ബന്ധപ്പെട്ടപ്പോള്‍ ചെറുവത്തൂര്‍ മട്ട്ലായിലെ പ്രകാശന്റെ ഭാര്യ സജിതയുടെതാണെന്ന് അറിയാന്‍ കഴിഞ്ഞു. തുടര്‍ന്ന് ഇവരെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി പണമടങ്ങിയ പേഴ്സ് തിരിച്ചു കൊടുക്കുകയായിരുന്നു. പേഴ്സില്‍ 13,200 രൂപ ഉണ്ടായിരുന്നു. കുടുംബശ്രീ ഫണ്ട് ബാങ്കിലടക്കാന്‍ വേണ്ടി കാഞ്ഞങ്ങാടേക്ക് വന്നതായിരുന്നു സജിത. ഇതിനിടയിലാണ് അബദ്ധത്തില്‍ പണമടങ്ങിയ പേഴ്സ് കൈയില്‍ നിന്നും നഷ്ടമായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Police, Purse found in way handed over to police