city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോടെന്താ, കേരളത്തിലല്ലേ... ? ജില്ലയോടുള്ള അവഗണനയ്‌ക്കെതിരെ പൊതുജന കൂട്ടായ്മ 27ന്

കാസര്‍കോട്: (www.kasargodvartha.com 21/07/2016) ജില്ലയോടുള്ള അവഗണനയ്‌ക്കെതിരെ പൊതുജന കൂട്ടായ്മ സംഘടിപ്പിക്കുന്നു. 27ന് മൂന്ന് മണിക്ക് സന്നദ്ധ സംഘടനയായ 'പുഞ്ചിരി'യുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ഹെഡ്‌പോസ്റ്റാഫീസിന് സമീപമുള്ള ആലിയ ഓഡിറ്റോറിയത്തിലാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

1984 മെയ് 24ന് പിറവിയെടുത്ത കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ 32 വര്‍ഷം പിന്നിടുമ്പോഴും പ്രതീക്ഷയുടെ പുങ്കാവനത്തിലായിരുന്നു. കേരളത്തിലെ 14-ാമത്തെ ജില്ല നിലവില്‍ വന്നെങ്കിലും തെക്കന്‍ ജില്ലക്കാര്‍ക്ക് ഉള്‍കൊള്ളാന്‍ വര്‍ഷങ്ങള്‍ എടുക്കേണ്ടിവന്നു. ഇന്നും അവരില്‍ പലര്‍ക്കും ഉത്തരകേരളത്തിലെ ജില്ലയെ പരിചയമില്ല. മറ്റ് ജില്ലകളെ പോലെ ഘടന നിലവിലുണ്ടെങ്കിലും അര്‍ഹതപ്പെട്ടത് പോലും ജില്ലയിലേക്ക് എത്തുന്നില്ല.
ഏത് ഭരണാധികാരികളായാലും കാസര്‍കോടിനെ മറ്റൊരു കണ്ണിലാണ് കണ്ടുവരുന്നത്. ഒരുപാട് ആവശ്യങ്ങളും വികസന പാക്കേജുകളും നമ്മുടെ മുന്നിലുണ്ട്. അതിനുള്ള സാഹചര്യങ്ങളും സൗകര്യങ്ങളും ഇവിടെയുണ്ട്. പക്ഷേ നല്‍കേണ്ടവര്‍ അവഗണിക്കുന്നു. ആരും ചോദിക്കാത്തത് കൊണ്ടല്ല ഇതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കണ്ണു തുറപ്പിക്കാന്‍ എല്ലാം മറന്ന് നമ്മള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടതുണ്ട്.

നിര്‍ദിഷ്ട അതിവേഗ റെയില്‍പാത കണ്ണൂരില്‍ നിര്‍ത്തിയിരിക്കുന്നു. അത് മംഗളൂരു വരെ നീട്ടാനുള്ള നടപടി വേണം. രാജധാനി എക്‌സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കണം. കാണിയൂര്‍ റെയില്‍പാത യാഥാര്‍ത്ഥ്യമാക്കണം. എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയ്ക്കായി കാസര്‍കോടിന് അനുവദിച്ച മെഡിക്കല്‍ കോളജ് എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കുന്നതിന് ബജറ്റില്‍ ആവശ്യമായ തുക ഉള്‍കൊള്ളിക്കണം. പാസ്‌പോര്‍ട്ട് ഓഫീസ് കാസര്‍കോട് അനുവദിക്കണം, കേന്ദ്ര സര്‍വകലാശാല അനുബന്ധമായ മെഡിക്കല്‍ കോളജടക്കം, എല്ലാ സംവിധനങ്ങളും കാസര്‍കോട് തന്നെ സ്ഥാപിക്കണം. മറ്റു ജില്ലകളിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുകയും വേണം.

സര്‍വകലാശാലയുടെ ഭരണ സമിതിയായ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ കാസര്‍കോട് ജില്ലയില്‍ നിന്നും പ്രതിനിധികളെ ഉള്‍പെടുത്തണം. കാസര്‍കോട് വികസന പാക്കേജിന് ആവശ്യമായ ഫണ്ട് വര്‍ധിപ്പിച്ച് പദ്ധതി നിര്‍വഹണം ത്വരിതപ്പെടുത്തണം. കാര്‍ഷിക മേഖലയിലെ ആശങ്ക അകറ്റി പുതിയ കാര്‍ഷിക പാക്കേജും, ജലസേചന പദ്ധതികളും നടപ്പിലാക്കണം. ഭൂമി ലഭ്യത ഏറെ സാധ്യതയുള്ള കാസര്‍കോട് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് വ്യവസായ സംരംഭങ്ങള്‍ നടപ്പിലാക്കണം. ജില്ലാ ആസ്ഥാനത്ത് വര്‍ഷങ്ങളായി ഉപ്പുവെള്ളം കുടിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനും, മറ്റ് പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും ശുദ്ധജലപദ്ധതി നടപ്പിലാക്കണം.

ജില്ലയില്‍ വിവിധ വകുപ്പുകളിലെ ഉദേ്യാഗസ്ഥ കുറവ് പരിഹരിക്കണം, ഐ ടി പാര്‍ക്കിന് പ്രാമുഖ്യം നല്‍കണം. പകര്‍ച്ചവ്യാധി രോഗങ്ങളെ മറികടക്കാന്‍ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കണം. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസ പദ്ധതി നടപ്പിലാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനും ആവശ്യമാണെങ്കില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുന്നതിനുമാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ജില്ലയിലെ എല്ലാ ജനപ്രതിനിധികളും, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും, വിദ്യാര്‍ത്ഥി, യുവജന, ട്രേഡ് യൂണിയന്‍ പ്രതിനിധികളും, പ്രവാസി സംഘടനാ പ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, ആക്ടിവിസ്റ്റുകള്‍, ഉദ്യോഗസ്ഥ സംഘടനാ പ്രതിനിധികള്‍, മാധ്യമ പ്രതിനിധികള്‍, പാസഞ്ചേര്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍, തല്‍പരരായ മറ്റുള്ളവര്‍ എന്നിവര്‍ കൂട്ടായ്മയില്‍ സംബന്ധിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കാസര്‍കോടെന്താ, കേരളത്തിലല്ലേ... ? ജില്ലയോടുള്ള അവഗണനയ്‌ക്കെതിരെ പൊതുജന കൂട്ടായ്മ 27ന്

Keywords : Kasaragod, Protest, Meet, High Speed Railway Line.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia