അശരണരുടെ പുഞ്ചിരിക്കായ് പുഞ്ചിരി ബസിന്റെ കാരുണ്യ യാത്ര
Sep 18, 2017, 20:55 IST
ചെറുവത്തൂര്‍: (www.kasargodvartha.com 18.09.2017) സമ്പന്നനാവണമെന്ന ചിന്താ ഗതിയില്‍ ബിസിനസ് ചെയ്യുന്ന പലരേയും നമ്മള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ അശരണരായ ആളുകളുടെ പുഞ്ചിരി കാണാന്‍ തങ്ങളുടെ ബിസിനസ് സംരംഭത്തെ നിയോഗിക്കുന്നവരും സമൂഹത്തില്‍ ഉണ്ട് എന്നത് മറച്ചുവെക്കാനാവാത്ത സത്യമാണ്.
പലവിധ രോഗങ്ങളാല്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവര്‍ക്ക് വേണ്ടി കാരുണ്യ യാത്ര നടത്തുന്ന ഒരു പാട് ബസുകള്‍ ഉണ്ട്. എന്നാല്‍ അതില്‍ നിന്നൊക്കെ ശ്രദ്ധേയമാണ് ചീമേനി പെട്ടിക്കുണ്ട് സ്വദേശി സിദ്ദീഖിന്റെ ഉടമസ്ഥതയിലുള്ള പുഞ്ചിരി ബസ്. പേര് പോലെ തന്നെ അവര്‍ ആഗ്രഹിക്കുന്നതും നിരാലംബരായ ആളുകളുടെ പുഞ്ചിരി തന്നെ. ഏതൊരു ചാരിറ്റി സംഘടനകളും സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരുടെ സാമ്പത്തിക പ്രയാസങ്ങള്‍ അറിയിച്ചാല്‍ അടുത്ത ദിവസത്തെ യാത്ര കാരുണ്യ യാത്രയായി പ്രഖ്യാപിക്കുകയാണ് ബസ് ഉടമസ്ഥനായ സിദ്ദീഖിന്റെ രീതി. ഡീസലിന്റെയും ബസ് ജീവനക്കാരുടെയും തുക കഴിച്ച് ബാക്കിയുള്ള മുഴുവന്‍ തുകയും അവര്‍ക്ക് കൈമാറുകയാണ് പതിവ്.
എന്നാല്‍ പുഞ്ചിരി ബസിലെ ജീവനക്കാരെ കുറിച്ച് ഒരു കാര്യം കൂടി എടുത്ത് പറയേണ്ടതുണ്ട്. ചില ദിവസത്തെ കാരുണ്യ യാത്രകള്‍ നടക്കുമ്പോള്‍ അവരുടെ വേതനവും കഷ്ടതയനുഭവിക്കുന്നവര്‍ക്കായി നല്‍കി കൊണ്ട് അവരും അതില്‍ പങ്കാളികളാവാറുണ്ട്. 2001ല്‍ നിരത്തിലിറങ്ങിയ പുഞ്ചിരി ബസ് ചെറുവത്തൂര്‍ ഫെയ്‌സ്ബുക്ക് കൂട്ടായ്മ പോലുള്ള കാരുണ്യ സംഘടനകള്‍ക്ക് വേണ്ടി നിരവധി തവണ കാരുണ്യ യാത്ര നടത്തിയിരുന്നു.
സെപ്റ്റംബര്‍ 20ന് കാരിയിലെ എ കെ പ്രസാദിന് വേണ്ടി ചെറുവത്തൂര്‍ ഫെയ്‌സ്ബുക്ക് കൂട്ടായ്മയുമായി സഹകരിച്ച് പുഞ്ചിരി ബസ് കാരുണ്യ യാത്ര നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്. അശരണരുടെ പുഞ്ചിരിക്കായ് പുഞ്ചിരി ബസിന്റെ ഈ കാരുണ്യ യാത്ര നിലയ്ക്കാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയാണ് ഇവരില്‍ നിന്നും സാമ്പത്തിക സഹായം ലഭിച്ച ഓരോരുത്തരും പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Cheruvathur, Bus, Kasaragod, News, Featured, Punchiri Bus, Charity.