ദേശീയ പാതയില്‍ തലപ്പാടി ടോള്‍ ബൂത്തില്‍ വാഹനങ്ങള്‍ക്ക് മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടി വരുന്നു; യാത്രക്കാരില്‍ നിന്നും പ്രതിഷേധം ശക്തമാകുന്നു
Dec 16, 2017, 18:59 IST
തലപ്പാടി: (www.kasargodvartha.com 16.12.2017) ദേശീയ പാതയില്‍ തലപ്പാടിയിലെ ടോള്‍ ബൂത്തില്‍ വാഹനങ്ങള്‍ക്ക് മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടി വരുന്നത് മൂലം യാത്രക്കാര്‍ കടുത്ത ദുരിതമനുഭവിക്കുന്നു. അര മണിക്കൂറിലധികം ടോള്‍ ബൂത്തിന് മുന്നില്‍ കാത്ത് നില്‍ക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ഇത് യാത്രക്കാരില്‍ നിന്നും കടുത്ത പ്രതിഷേധത്തിന് കാരണമാകുന്നു. ടോള്‍ ബൂത്തില്‍ കാസര്‍കോട് ഭാഗത്തേക്ക് വരാനും മംഗളൂരു ഭാഗത്തേക്ക് പോകാനുമായി മൂന്ന് വീതം കൗണ്ടറുകളാണുള്ളത്. ടോള്‍ പിരിക്കുന്നത് കമ്പ്യൂട്ടര്‍ വഴിയാണെങ്കില്‍ പോലും കൃത്യമായ വേഗതയില്‍ വാഹനങ്ങളെ കടത്തി വിടാന്‍ കഴിയുന്നില്ല.
വാഹനങ്ങളുടെ പെരുപ്പം തന്നെയാണ് ഇതിന് കാരണം. തലപ്പാടി, മഞ്ചേശ്വരം ഭാഗങ്ങളിലെ ചെക്ക് പോസ്റ്റുകള്‍ ഒഴിവായതോടെ വാഹനങ്ങള്‍ കൂട്ടമായെത്തുന്നതും ശബരിമല സീസണായതിനാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ വാഹനങ്ങള്‍ വരുന്നതും പോകുന്നതും കൊണ്ട് വാഹനങ്ങള്‍ ടോള്‍ ബൂത്തിന് മുന്നില്‍ നിരനിരയായി കിടക്കുന്നു.
ഇത് ഗതാഗത കുരുക്കിനും കാരണമായതോടെ ഇത് വഴിയുള്ള യാത്രക്കാര്‍ക്ക് ഏറെ സമയം വെറുതെ കാത്ത് കിടക്കേണ്ടി വരുന്നു. കൂടുതല്‍ കൗണ്ടറുകള്‍ ആരംഭിച്ച് ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ aഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thalappady, Kasaragod, Kerala, News, Vehicles, Protest on Thalapady toll booth delay