ബൈക്കില്‍ കാറിടിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയ നൂറോളം പേര്‍ക്കെതിരെ കേസ്
Jan 1, 2018, 13:21 IST
കാസര്‍കോട്: (www.kasargodvartha.com 01.01.2018) പോലീസിന്റെ വാഹനപരിശോധനക്കിടെ ബൈക്കിന് പിറകില്‍ കാറിടിച്ച് എം.ബി.എ വിദ്യാര്‍ത്ഥി മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധപ്രകടനം നടത്തിയ നൂറോളം പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. ഖാദര്‍ കരിപ്പോടി, ഷരീഫ് ചോപ്പാട്ടി, നിസാര്‍, സത്താര്‍, അസറുദ്ദീന്‍, സദീര്‍, ഖലീല്‍ തുടങ്ങി നൂറോളം പേര്‍ക്കെതിരെയാണ് കേസ്.
പോലീസിന്റെ അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും മാര്‍ഗതടസം സൃഷ്ടിച്ചതിനും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിനുമാണ് കേസ്. ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ രണ്ടര മണിക്ക് അണങ്കൂര്‍ മെഹ്ബൂബ് റോഡിലുണ്ടായ അപകടത്തിലാണ് എം ബി എ വിദ്യാര്‍ത്ഥിയായ സുഹൈല്‍ മരിച്ചത്. മോട്ടോര്‍ സൈക്കിളില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാരാണ് സുഹൈലിനോട് പരിശോധനക്കായി ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ബൈക്കിലിരിക്കെ തന്നെ എവിടെ പോയതാണെന്ന് പോലീസ് സുഹൈലിനോട് ചോദിക്കുന്നതിനിടെ പിന്നാലെ അമിത വേഗതയില്‍ വന്ന കാര്‍ യുവാവിനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു.
തുടര്‍ന്ന് കാര്‍ നിര്‍ത്താതെ ഓടിച്ചുപോവുകയും ചെയ്തു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സുഹൈലിനെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ശനിയാഴ്ച രാത്രി മരണം സംഭവിക്കുകയായിരുന്നു.
Related News:
പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്തിയപ്പോള്‍ പിന്നാലെ വന്ന കാറിടിച്ച് പരിക്കേറ്റ എം ബി എ വിദ്യാര്‍ത്ഥി മരിച്ചു
വാഹനപരിശോധനക്കിടെ ബൈക്ക് കൈ കാട്ടി നിര്‍ത്തിയപ്പോള്‍ പിന്നില്‍ നിന്നും വന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചു; എം ബി എ വിദ്യാര്‍ത്ഥിക്ക് ഗുരുതരം, പോലീസുകാര്‍ക്കും പരിക്ക്
മുഖ്യമന്ത്രിയുടെ നിര്‍ദേശം കാറ്റില്‍ പറത്തുന്നു; വാഹനപരിശോധനക്ക് സിവില്‍ പോലീസും ഷാഡോ പോലീസും; സുഹൈലിന്റെ മരണത്തിനുത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യം, സോഷ്യൽ മീഡിയയിലും പ്രതിഷേധം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Protest, Police, Case, Police, Car, Bike,Protest march; Case against 100.
< !- START disable copy paste -->