നിരപരാധിയെ കസ്റ്റഡിയിലെടുത്തെന്നാരോപിച്ച് പോലീസ് സ്റ്റേഷന്‍ ഉപരോധം: എം.എല്‍.എ. ഉള്‍പ്പെടെ 32 പേര്‍ക്കെതിരെ കേസ്
Sep 24, 2017, 16:01 IST
കുമ്പള: (www.kasargodvartha.com 24.09.2017) നിരപരാധിയായ യുവാവിനെ കസ്റ്റഡിയിലെടുത്തെന്നാരോപിച്ച് കുമ്പള പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചതിന് പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ. ഉള്‍പ്പെടെ 32 മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. അഷ്‌റഫ് കര്‍ള, യൂസുഫ് ഉളുവാര്‍, അബ്ബാസ് ഓണന്ത, അഷ്‌റഫ് കൊടിയമ്മ, നിസാര്‍ ആരിക്കാടി, ഉമ്മര്‍ അപ്പോളോ, ഗോള്‍ഡന്‍ റഹ് മാന്‍, അസീസ് കളത്തൂര്‍, മംഗല്‍പാടി പഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം. അഷ്‌റഫ്, എ.കെ. ആരിഫ് തുടങ്ങി 32 പേര്‍ക്കെതിരെയാണ് കുമ്പള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അഞ്ചുദിവസം മുമ്പ് കാറിലെത്തിയ സംഘം ബന്തിയോട്ട് വെച്ച് കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിന്റെ ഗ്ലാസ് അടിച്ചുകര്‍ത്തിരുന്നു. ഈ കേസില്‍ നിരപരാധിയായ ഇച്ചിലങ്കോട്ടെ സിറാജിനെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നാരോപിച്ചാണ് ലീഗ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചത്. സിറാജിനെ വിട്ടയച്ചതോടെ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Police, Protest, Muslim-league, case, MLA, Protest in Police station; case against 32
Keywords: Kasaragod, Kerala, news, Kumbala, Police, Protest, Muslim-league, case, MLA, Protest in Police station; case against 32