ഉപ്പളയിലെ പെണ്‍വാണിഭ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനരോഷമുയരുന്നു; ഉന്നത പോലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സ്‌പെഷ്യല്‍ ടീമിനെ കൊണ്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് രംഗത്ത്
Jul 14, 2018, 13:27 IST
ഉപ്പള: (www.kasargodvartha.com 14.07.2018) ഉപ്പളയിലെ പെണ്‍വാണിഭ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനരോഷമുയരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സ്‌പെഷ്യല്‍ ടീമിനെ കൊണ്ട് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് രംഗത്തെത്തി. കാസര്‍കോട് വാര്‍ത്തയാണ് ഉപ്പളയിലെ പെണ്‍വാണിഭ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വാര്‍ത്ത പുറത്തുവിട്ടത്. സംഭവം അത്യന്തം ഗൗരവപൂര്‍ണമാണെന്നും വിശദമായ അന്വേഷണം വേണമെന്നും യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി റഹ് മാന്‍ ഗോള്‍ഡന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്തവരും ഭര്‍തൃമതികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇതിന് പിന്നില്‍ പല ഉന്നതര്‍ക്കും ബന്ധമുണ്ടെന്നുമുള്ള വാര്‍ത്ത അത്യന്തം ഗൗരവമേറിയതാണ്. സംഘത്തില്‍പെട്ട ചില പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടുവെന്നും ചില യുവതികള്‍ക്ക് സ്വര്‍ണ കള്ളകടത്തും മറ്റു പല രഹസ്യ ഇടപാടുകളും ഉണ്ടെന്നുമാണ് വിവരം. സംഘത്തിന് ചില പൊലീസ് ഉദ്യോഗസ്ഥരുടെ സഹായവും കൂടി ലഭിക്കുന്നുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.
ഉപ്പള നഗരത്തിലും നഗരത്തോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലെ ഫ്‌ളാറ്റുകളിലും കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനമെന്നാണ് പറയുന്നത്. വാര്‍ത്തകള്‍ വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു വിധ അന്വേഷണത്തിനും പോലീസ് തയ്യാറാവാത്തത് ദുരൂഹതയ്ക്കിടയാക്കുന്നതായും റഹ് മാന്‍ ഗോര്‍ഡന്‍ പ്രസ്താവനയില്‍ പറഞ്ഞു. വാര്‍ത്തയില്‍ പറയുന്ന സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി പെണ്‍വാണിഭ റാക്കറ്റിനെ അമര്‍ച്ച ചെയ്യാന്‍ പോലീസ് തയ്യാറാവണമെന്നും റഹ് മാന്‍ ഗോള്‍ഡന്‍ ആവശ്യപ്പെട്ടു.
Also Read:
ഉപ്പള പെണ്‍വാണിഭ സംഘത്തിന്റെ അറിയാക്കഥകള്‍-2; സംഘത്തിന്റെ പിടിയില്‍ കുടുങ്ങിയതോടെ സമാധാന ജീവിതം നഷ്ടപ്പെട്ടെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍, സംഘത്തിന് വേണ്ടി സ്വര്‍ണം കടത്തിയതായും കുറ്റസമ്മതം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, Investigation, Youth League, Protest against Uppala Immoral gang; Youth league demands police investigation
< !- START disable copy paste -->