റോഡ് കയ്യേറി വില്‍പനശാലയുടെ പ്രവര്‍ത്തനം; പ്രതിഷേധം ശക്തം
Aug 8, 2018, 19:54 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.08.2018) കെഎസ്ടിപി റോഡ് കൈയ്യേറി വില്‍പനശാല പ്രവര്‍ത്തിക്കുന്നതിനെതിരെ പ്രതിഷേധമുയരുന്നു. ജീപ്പ് സ്റ്റാന്‍ഡിന് സമീപമുള്ള റോഡും നടപ്പാതയും കൈയ്യേറിയാണ് ഹാന്‍വീവിന്റെ അനധികൃത വില്‍പ്പനശാല. ഓണം വിപണി ലക്ഷ്യമിട്ടുകൊണ്ടാണ് ഒരു പ്രമുഖ ഭരണകക്ഷി നേതാവിന്റെ ബന്ധുവിന്റെ പേരിലുള്ള ഹാന്‍വീവ് വില്‍പ്പനശാല പണിതത്.
ഗതാഗതക്കുരുക്ക് രൂക്ഷമായ കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത തടസം ഒഴിവാക്കാന്‍ അനധികൃത പെട്ടിക്കടകളും മറ്റും നീക്കാന്‍ നഗരസഭയും പോലീസും ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിലാണ് റോഡും നടപ്പാതയും കൈയ്യേറി സര്‍ക്കാര്‍ സ്ഥാപനമായ ഹാന്‍വീവ് താല്‍ക്കാലിക വില്‍പ്പനശാല തുടങ്ങിയിരിക്കുന്നത്. നഗരമധ്യത്തില്‍ തന്നെയുള്ള ഈ വില്‍പ്പനശാല ഗതാഗതക്കുരുക്ക് രൂക്ഷമാകാന്‍ ഇടവരുത്തിയിരിക്കുകയാണ്.
കെഎസ്ടിപിയുടേയൊ നഗരസഭയുടെയോ അനുമതി ഇല്ലാതെയാണ് ഹാന്‍വീവ് താല്‍ക്കാലിക വില്‍പനശാല സ്ഥാപിച്ചത്. ഇതുസംബന്ധിച്ച് കെഎസ്ടിപി അധികൃതര്‍ നഗരസഭക്ക് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Road, Protest against Shop construction
< !- START disable copy paste -->