ഉപ്പളയില്‍ അനുവദിച്ച പോലീസ് സ്‌റ്റേഷന്‍ പൈവളിഗെയിലേക്ക് മാറ്റിയതിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലെന്ന് ആക്ഷേപം; പോലീസ് സ്‌റ്റേഷന്‍ ഉപ്പള ടൗണില്‍ തന്നെ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു
Jan 28, 2019, 23:09 IST
ഉപ്പള: (www.kasargodvartha.com 28.01.2019) ഉപ്പളയില്‍ അനുവദിച്ച പോലീസ് സ്‌റ്റേഷന്‍ പൈവളിഗെയിലേക്ക് മാറ്റിയതിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലെന്ന് ആക്ഷേപം. അതേസമയം പോലീസ് സ്‌റ്റേഷന്‍ ഉപ്പള ടൗണില്‍ തന്നെ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ഉപ്പള ടൗണില്‍ നിന്നും 12 കിലോമീറ്റര്‍ ദൂരപരിധിയുള്ള പൈവളിഗെയിലേക്ക് സ്റ്റേഷന്‍ മാറ്റുന്നതിന് പിന്നില്‍ തല്‍പര കക്ഷികളുടെ ഇടപെടലുണ്ടായെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
അധോലോക സംഘം തന്നെ വളര്‍ന്നുകൊണ്ടിരിക്കുന്ന ഉപ്പളയില്‍ ഗുണ്ടാംവിളയാട്ടവും മറ്റു മാഫിയകളെയും തുരത്താന്‍ ടൗണില്‍ തന്നെ പോവലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. കഞ്ചാവ് മാഫിയ, ഗുണ്ടാ വിളയാട്ടം, രാത്രികാലങ്ങളിലെ അസാന്മാര്‍ഗിക പ്രവര്‍ത്തനം, കള്ളക്കടത്ത്, ലഹരി വില്‍പന തുടങ്ങി പോലീസിന് തലവേദനയായി മാറിയ നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശമാണ് ഉപ്പള. അതുകൊണ്ടു തന്നെയാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ വിദ്യാനഗറിലും ഉപ്പളയിലും പോലീസ് സ്‌റ്റേഷന്‍ എന്ന നിര്‍ദേശം ഉയര്‍ന്നത്. ഇതിനിടയില്‍ വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ അനുവദിച്ചെങ്കിലും ഉപ്പളയില്‍ പോലീസ് സ്‌റ്റേഷനെന്ന ആവശ്യം ഫയലില്‍ തന്നെ ഉറങ്ങുകയായിരുന്നു. മേല്‍പറമ്പിലും പുതിയ പോലീസ് സ്‌റ്റേഷന്‍ അനുവദിച്ചിട്ടുണ്ട്.
നേരത്തെ പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ നിയമസഭയില്‍ ഉപ്പള പോലീസ് സ്‌റ്റേഷന്‍ വിഷയം ഉന്നയിച്ചപ്പോള്‍ പോലീസ് സ്‌റ്റേഷന്‍ ഉപ്പളയില്‍ സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇതിനു പിന്നാലെ ഹര്‍ത്താല്‍ ദിനത്തിലുണ്ടായ സാമുദായിക സംഘര്‍ഷം കണക്കിലെടുത്ത് ഉപ്പള ആസ്ഥാനമായി അടിയന്തിരമായി പോലീസ് സ്റ്റേഷന്‍ അനുവദിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ഡി ജി പിക്ക് പ്രത്യേകം കത്ത് നല്‍കുകയും ചെയ്തിരുന്നു. ഇരു സംസ്ഥാനങ്ങളുടെയും അതിര്‍ത്തി പ്രദേശമായതിനാല്‍ സാമുദായിക സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശം കൂടിയാണ് ഉപ്പള. ഉപ്പളയില്‍ നിലവില്‍ പോലീസ് എയ്ഡ് പോസ്റ്റ് ഉണ്ടെങ്കിലും ആവശ്യത്തിന് വാഹനങ്ങളോ പോലീസുദ്യോഗസ്ഥരുടെ സേവനമോ ഇവിടെ ലഭിക്കുന്നില്ല. ഉപ്പളയിലെ എയ്ഡ് പോസ്റ്റ് പൈവളിഗെയിലേക്ക് മാറ്റുതയും പൈവളിഗെയില്‍ അനുവദിച്ച പോലീസ് സ്‌റ്റേഷന്‍ ഉപ്പളയില്‍ സ്ഥാപിക്കുകയും ചെയ്യണമെന്നാണ് ആവശ്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Uppala, Police Station, Paivalika, News, Protest against the decision of start Uppala Police station in Paivalige