city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇന്ത്യയുടെ ബഹുസ്വരതയെ ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കാന്‍ ഒരു ഏകാധിപതിക്കും കഴിയില്ലെന്ന് പ്രൊഫ. എം എ റഹ് മാന്‍

ചെമ്മനാട്: (www.kasargodvartha.com 14/02/2020)  ഇന്ത്യയുടെ ബഹുസ്വരതയെ ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കാന്‍ ഒരു ഏകാധിപതിക്കും കഴിയില്ലെന്ന് പ്രൊഫ. എം എ റഹ് മാന്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം അസാധുവാക്കുക, ദേശീയ പൗരത്വ രജിസ്റ്റര്‍ തള്ളിക്കളയുക എന്നാവശ്യപ്പെട്ട് ചെമ്മനാട് ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തിലുള്ള പൗര സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 48 മണിക്കൂര്‍ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ഇന്ത്യയുടെ ബഹുസ്വരതയെ ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കാന്‍ ഒരു ഏകാധിപതിക്കും കഴിയില്ലെന്ന് പ്രൊഫ. എം എ റഹ് മാന്‍

ബഹുസ്വര സംസ്‌കൃതിയുടെ നാടിനെ ഏക ഭാഷ സാംസ്‌കാരിക പരിസരത്ത് തളച്ചിടാനുള്ള ശ്രമം അപകടകമാണ്. രാജ്യത്ത് ശക്തിപ്പെടുന്ന പ്രക്ഷോഭം ഈ അപകടത്തെ തടഞ്ഞു നിര്‍ത്തുമെന്നും എം എ റഹ് മാന്‍ പറഞ്ഞു. ജമാഅത്ത് കമ്മറ്റി പ്രസിഡണ്ട് സി ടി അഹമ്മദലി അധ്യക്ഷത വഹിച്ചു. അബ്ദുര്‍ റാഷിദ് മൗലവി, സുരേഷ് എതിര്‍ദിശ, ബാലകൃഷ്ണന്‍ പെരിയ, ടി നാരായണന്‍, അബ്ദുല്‍ ഹമീദ് കക്കണ്ടം, പി ഹബീബ് റഹ് മാന്‍, കരുണാകരന്‍ നായര്‍, കെ കൃഷ്ണന്‍, സഫറുല്ല ചെമ്മനാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

ശനിയാഴ്ച രാവിലെ ആറു മണിക്ക് ചായ് പേ ചര്‍ച്ചയും രാവിലെ 10 ന് സാംസ്‌കാരിക സംഗമവും പ്രതിഷേധ വരയും നടക്കും. സാംസ്‌കാരിക സംഗമം മീഡിയ വണ്‍ ടി വി ചെയമാന്‍ പി മുജീബ് റഹ് മാനും പ്രതിഷേധ വര ചിത്രകാരന്‍ ഷാഫി എ നെല്ലിക്കുന്നും ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടു മണിക്ക് വനിത സംഗമവും വൈകിട്ട് യുവജന പ്രതിതിരോധവും നടക്കും. യുവജന പ്രതിരോധം കെ കെ സുഹൈല്‍ ഉദ്ഘാടനം ചെയ്യും. 48 മണിക്കൂര്‍ പ്രതിഷേധ ജ്വാല ഞായറാഴ്ച വൈകിട്ട് സമാപിക്കും.

Keywords:  Kerala, kasaragod, news, Protest, Chemnad, CAA, Prof.M.A rahman, Protest against CAA in Chemnad

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia