city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Conference | പ്രവാചക തിരുശേഷിപ്പുകൾ വിശ്വാസികളുടെ സംരക്ഷണത്തിൽ

prophets relics under the protection of believers
Photo: Arranged
മുഹിമ്മാത്ത് മദ്ഹുറസൂൽ മുത്ത് നബി പ്രകീർത്തന സദസ്സ് വിജയകരമായി സമാപിച്ചു.
വിവിധ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.

പുത്തിഗെ: (KasargodVartha) പ്രവാചക തിരുശേഷിപ്പുകൾ ഇസ്‌ലാമിക ചരിത്രത്തിലുടനീളം വിശ്വാസികളുടെ ആദരവും സംരക്ഷണവും നേടിയിട്ടുണ്ടെന്ന് മുഹമ്മദ് റഫീഖ് സഅദി ദേലംപാടി പറഞ്ഞു. സെപ്തംബർ അഞ്ചിന്  ആരംഭിച്ച മുഹിമ്മാത്ത് മദ്ഹുറസൂൽ മുത്ത് നബി പ്രകീർത്തന സദസ്സിന്റെ ഒമ്പതാം ദിവസത്തെ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

'പ്രവാചകരുടെ വ്യക്തിജീവിതം പഠിച്ച എല്ലാ ചരിത്രകാരന്മാരും തിരുശേഷിപ്പുകളെക്കുറിച്ച് വിശദമായി പഠിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവ ഇന്നും സൂക്ഷിക്കപ്പെടുന്നുണ്ട്' എന്ന് അദ്ദേഹം പറഞ്ഞു.

സയ്യിദ് പൂക്കുഞ്ഞി തങ്ങൾ ആദൂർ പ്രാർത്ഥന നടത്തി. പ്രകീർത്തന സദസ്സിന്  സയ്യിദ് മുനീർ അഹ്ദൽ തങ്ങൾ, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ എൻമൂർ, സയ്യിദ് അഷ്‌റഫ് തങ്ങൾ മുട്ടത്തൊടി, സയ്യിദ് അബ്ദുൽ കരീം അൽ ഹാദി, സയ്യിദ് സ്വാലിഹ് തങ്ങൾ ആദൂർ , സയ്യിദ് അഹ്മദ് കബീർ ജമലുല്ലൈലി തുടങ്ങിയവർ നേതൃത്വ നൽകി. സയ്യിദ് ഇബ്രാഹിം അൽ ഹാദി ചൂരി സമാപന പ്രാർത്ഥന നടത്തി. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി മുഖ്യ പ്രഭാഷണം നടത്തി. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, അബൂബക്കർ ഹാജി ബേവിഞ്ച, ഷാഫി ഹാജി ബേവിഞ്ച,   എം പി അബ്ദുല്ല ഫൈസി, നൂറുദീൻ മുസ്‌ലിയാർ നെക്രാജെ, അബ്ദുല്ല മദനി നാരമ്പാടി, അലി കുഞ്ഞി മദനി, ഹമീദ് സഖാഫി മെർക്കള, കുഞ്ഞാമു ഹാജി കണ്ണൂർ, ഹാജി അമീറലി ചൂരി, സത്താർ ഹാജി ചെമ്പരിക്ക, ഹകീം ഹാജി കോട്ടക്കുന്ന്, ഇബ്രാഹിം സഖാഫി തുപ്പക്കൽ, സിദ്ധീഖ് സഖാഫി ഉറുമി തുടങ്ങിയവർ സംബന്ധിച്ചു. ഉമറുൽ ഫാറൂഖ് സഖാഫി കര സ്വാഗതം പറഞ്ഞു.

#ProphetsRelics #IslamicHistory #Kerala #India #ReligiousConference #Faith

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia