city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രിന്‍സിപ്പല്‍ പുഷ്പജക്ക് 'ആദരാഞ്ജലി' അറസ്റ്റിലായ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

കാഞ്ഞങ്ങാട്:(www.kasargodvartha.com 06/04/2018) പടന്നക്കാട് നെഹ്റുകോളേജ് പ്രിന്‍സിപ്പല്‍ ഡോ.പി പുഷ്പജക്ക് ആദരാഞ്ജലിയര്‍പ്പിച്ച് പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ രണ്ടു എസ്എഫ്ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു.
രണ്ടും മൂന്നും പ്രതികളായ പടന്നക്കാട് കുറുന്തൂര്‍ മണക്കാല്‍ ഹൗസില്‍ എം പി പ്രവീണ്‍ (20), രണ്ടാം വര്‍ഷ ബിഎസ്സി മാത്സ് വിദ്യാര്‍ഥി കാഞ്ഞങ്ങാട് കുന്നുമ്മല്‍ കാര്‍ത്തിക ഹൗസിലെ ശരത് ദാമോദര്‍ (20) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് എഎസ്ഐ പി രവീന്ദ്രന്‍ അറസ്റ്റു ചെയ്തത്.

ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. രണ്ടു പേരുടെ ആള്‍ജാമ്യത്തിലാണ് പ്രതികളെ വിട്ടത്. ഇന്ത്യന്‍ശിക്ഷാനിയമം 286 വകുപ്പ്, കേരളാ പോലീസ് ആക്ട് 120 ഡി, 120 ഒ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്. കേസിലെ ഒന്നാം പ്രതിയും എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗവുമായ മുഹമ്മദ് അനീസിനെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും ഹൊസ്ദുര്‍ഗ് എസ്ഐ എ സന്തോഷ് കുമാര്‍ പറഞ്ഞു.

പ്രിന്‍സിപ്പല്‍ പുഷ്പജക്ക് 'ആദരാഞ്ജലി' അറസ്റ്റിലായ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

പ്രിന്‍സിപ്പിലിനെ അപമാനിച്ച് പോസ്റ്റര്‍ ഒട്ടിച്ചു, യാത്രയയപ്പ് ചടങ്ങ് പടക്കം പൊട്ടിച്ച് ആഘോഷിച്ചു, നവമാധ്യമങ്ങളില്‍ വനിതാ അധ്യാപികയെ അധിക്ഷേപിച്ച് പ്രചാരണം നടത്തി എന്നിവയാണ് പ്രതികള്‍ക്കെതിരെയുള്ള കുറ്റം. ഇക്കഴിഞ്ഞ 27നാണ് നെഹ്റുകോളേജ് മാനേജ്മെന്റും സ്റ്റാഫും 29 വര്‍ഷത്തെ സര്‍വീസിന് ശേഷം അടുത്തമാസം വിരമിക്കുന്ന പ്രിന്‍സിപ്പല്‍ ഡോ. പി വി പുഷ്പജക്കും മാര്‍ച്ച് 31ന് വിരമിച്ച സഹ അധ്യാപകര്‍ക്കും യാത്രയയപ്പ് നല്‍കിയത്. ഈ സമയത്താണ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് മധുരം വിതരണം ചെയ്തത്.

തുടര്‍ന്ന് കോളേജിലെ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ പോസ്റ്ററും പതിച്ചിരുന്നു. വിദ്യാര്‍ഥി മനസില്‍ മരിച്ച പ്രിന്‍സിപ്പിലിന് ആദരാഞ്ജലി എന്നായിരുന്നു പോസ്റ്ററില്‍ എഴുതിയിരുന്നത്. കേസില്‍പ്രതികളായ മൂന്നു പേരും സസ്പെന്‍ഷനിലാണ്. സംഭവത്തില്‍ എസ്എഫ്ഐ ആദ്യദിവസം തന്നെ അപലപിച്ചിരുന്നു. പ്രിന്‍സിപ്പലിന് ഐക്യദാര്‍ഡ്യവുമായി മറ്റു വിദ്യാര്‍ഥി സംഘടനകളും സമരരംഗത്തിറങ്ങി.

സംഭവം കോണ്‍ഗ്രസും ബിജെപിയും ഏറ്റെടുക്കുകയും ചെയ്തു. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി നല്‍കവെ, വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഉറപ്പു നല്കിയിരുന്നു. നെഹ്റുകോളജ് ഭരണസമിതിയുടെ നിര്‍ദ്ദേശപ്രകാരം പ്രിന്‍സിപ്പല്‍ തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kanhangad, Kasaragod, Kerala, Police, Bail, SFI, Complaint, , Nehru college, Principal Haraing case; SFi activist got bail

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia