ബംഗളൂരുവില്‍ നിന്നും വരികയായിരുന്ന ബസ് അപകടത്തില്‍പെട്ട് കാസര്‍കോട് സ്വദേശിയായ പൂജാരി മരിച്ചു
Nov 17, 2017, 11:41 IST
കാസര്‍കോട്: (www.kasargodvartha.com 17.11.2017) ബംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന ബസ് അപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ മഞ്ചേശ്വരം സ്വദേശിയായ പൂജാരി മരിച്ചു. മഞ്ചേശ്വരം ബഡാജെയിലെ കെ.എസ് ജഗദീഷ് നാവഡ (54) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം.
ദാസറഹള്ളി ബലമുറി വിനായക ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ജഗദീഷ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ബംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്കുള്ള ബസില്‍ ജഗദീഷ് നാവഡ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ജഗദീഷിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വ്യാഴാഴ്ച നില ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ: മാലതി. മക്കള്‍: ശിവശരണ്‍, പ്രകതി. സഹോദരങ്ങള്‍: ശശിധരന്, ഗോപാലകൃഷ്ണന്, മുരളീധര, സൂര്യനാരായണ, ശശികല, ശകുന്തള, നിര്‍മല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Death, Bus, Accident, Priest dies in Bus accident.