ഹീറോ ഹോണ്ട ഷോറൂമില്‍ നിന്നും വാങ്ങിയ സ്‌പെയര്‍ പാര്‍ട്‌സിന് അധികവില ഈടാക്കിയതായി പരാതി; വിലയറിയാതിരിക്കാന്‍ എംആര്‍പി മഷി കൊണ്ട് കറുപ്പിച്ചു
Dec 27, 2017, 16:56 IST
കാസര്‍കോട്:(www.kasargodvartha.com 27/12/2017) ഹീറോ ഹോണ്ട ഷോറൂമില്‍ നിന്നും വാങ്ങിയ സ്‌പെയര്‍ പാര്‍ട്‌സിന് അധികവില ഈടാക്കിയതായി പരാതി. കുമ്പളയിലെ എം കെ എച്ച് പെര്‍വാഡിനോടാണ് അധിക വില ഈടാക്കിയത്. ഇതുസംബന്ധിച്ച് നിയമനടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് എം കെ എച്ച്. വിലയറിയാതിരിക്കാന്‍ എംആര്‍പി മഷി കൊണ്ട് കറുപ്പിച്ച് മറച്ച രീതിയിലായിരുന്നു. ബില്ല് ചോദിച്ചപ്പോള്‍ ആദ്യം തരാന്‍ തയ്യാറായില്ലെന്നും എം കെ എച്ച് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
മാനേജരെ പരാതി അറിയിക്കാന്‍ അന്വേഷിച്ചപ്പോള്‍ മാനേജര്‍ മലേഷ്യയിലാണെന്ന മറുപടിയാണ് ജീവനക്കാര്‍ നല്‍കിയത്. 257 രൂപ വിലയുള്ള സാധനത്തിന് 330 രൂപയാണ് വാങ്ങിയത്. ജി എസ് ടി നടപ്പില്‍ വരുന്നതിന് മുമ്പ് വിപണിയിലുള്ള സാധനങ്ങള്‍ക്ക് ജി എസ് ടി ബാധകമല്ലെന്ന് പറയുന്നുണ്ടെങ്കിലും ഇതെല്ലാം ചേര്‍ത്ത് പഴയ സാധനത്തിന് പുതിയ വില ഈടാക്കിയാണ് വില്‍പ്പന നടത്തിയതെന്നാണ് ആക്ഷേപം.
ബില്ല് നല്‍കാത്തതിനെ തുടര്‍ന്ന് സാധനം തിരിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കില്ലെന്നാണ് ഷോറും അധികൃതര്‍ പറഞ്ഞതെന്നും എം കെ എച്ച് കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Complaint, Price, Cheating, GST, Bill, Manager, Price manipulation in Hero Honda show room