city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലോറിയിടിച്ച് തകര്‍ത്ത പാലത്തിന്റെ കൈവരി പുനസ്ഥാപിച്ചു; പൊളിഞ്ഞ കൈവരിയുടെ അവശിഷ്ടങ്ങള്‍ പുഴയിലേക്ക് തള്ളുന്നത് ഡിസിസി പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു, സ്വമേധയാ കേസെടുക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍

കാസര്‍കോട്: (www.kasargodvartha.com 07/10/2017) ലോറിയിടിച്ച് തകര്‍ത്ത പാലത്തിന്റെ കൈവരി പുനസ്ഥാപിച്ചതിനെ തുടര്‍ന്ന്, പൊളിഞ്ഞ കൈവരിയുടെ സിമന്റ് കട്ടകളും മറ്റ് അവശിഷ്ടങ്ങളും പുഴയിലേക്ക് തള്ളുന്നത് കാസര്‍കോട് ഡിസിസി പ്രസിഡന്റ് ഹകീം കുന്നിലിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനെ വിളിച്ച് പരാതി അറിയിച്ചപ്പോള്‍ കരാറുകാരനെതിരെ സ്വമേധയാ കേസെടുക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് മന്ത്രി അറിയിച്ചു.

ശനിയാഴ്ച രാവിലെ 10.30 മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം പുഴ സംരക്ഷണ സമിതി നടത്തിയ പ്രതിജ്ഞയ്ക്ക് പിന്നാലെയാണ് പുഴയെ മലീമസമാക്കുന്ന തരത്തില്‍ പാലത്തിന്റെ കൈവരിയുടെ അവശിഷ്ടങ്ങള്‍ പുഴയില്‍ തള്ളിയത്. ഇതുവഴി വരുമ്പോള്‍ സംഭവം കണ്ട ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ ഇതിനെ ചോദ്യം ചെയ്യുകയായിരുന്നു. ഉടന്‍ തന്നെ ജില്ലാ കലക്ടറെ വിളിച്ചെങ്കിലും ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്നാണ് മന്ത്രിയെ നേരിട്ട് പരാതി അറിയിച്ചത്.

ലോറിയിടിച്ച് തകര്‍ത്ത പാലത്തിന്റെ കൈവരി പുനസ്ഥാപിച്ചു; പൊളിഞ്ഞ കൈവരിയുടെ അവശിഷ്ടങ്ങള്‍ പുഴയിലേക്ക് തള്ളുന്നത് ഡിസിസി പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു, സ്വമേധയാ കേസെടുക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍

പിന്നീട് കലക്ടര്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തേക്ക് പോലീസിനെ അയക്കുകയായിരുന്നു. കരാറുകാരന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിലാണ് ഈ പ്രവൃത്തി നടന്നതെന്ന് ഹക്കീമും നാട്ടുകാരും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

മണ്‍ചട്ടിയും ചാക്കും ഉപയോഗിച്ച് ഇവിടെ നിന്നും അവശിഷ്ടങ്ങള്‍ നീക്കുന്നുവെന്നാണ് ബന്ധപ്പെട്ടവര്‍ അധികൃതരെ തെറ്റിദ്ധരിപ്പിച്ചത്. എന്നാല്‍ ഇതൊന്നും ഇവിടെയില്ലെന്ന് ഡിസിസി പ്രസിഡന്റും നാട്ടുകാരും അധികൃതരെ ബോധ്യപ്പെടുത്തി. പോലീസും ഇക്കാര്യം പരിശേധിച്ച് ഉറപ്പ് വരുത്തി. പാലത്തിന് സമീപം ലോറി നിര്‍ത്തി അവശിഷ്ടം നീക്കുമ്പോള്‍ ഗതാഗത തടസം ഉണ്ടാകുമെന്ന ന്യായീകരണമാണ് കരാറുകാരനും ഉദ്യോഗസ്ഥരും നടത്തിയത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് നാട്ടുകാര്‍ ബന്ധപ്പെട്ടവരെ അറിയിച്ചു.

ജലസംരക്ഷണത്തിന് പ്രത്യേക പരിപാടികള്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തുന്ന സമയത്ത് തന്നെ ഉത്തരവാദപ്പെട്ടവര്‍ പുഴ നശീകരണത്തിനായി ശ്രമിക്കുന്നത് ഖേദകരമാണെന്ന് ഹക്കിം കുന്നില്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, DCC, President, Bridge, Lorry, Complaint, Police, Natives, News, Collector, DCC president protest against dumping construction waste into river.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia