city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാലവര്‍ഷം: ജില്ലയില്‍ അര കോടിയുടെ നഷ്ടം, ജില്ലാ പോലീസിന്റെ സഹായത്തോടെ സൗജന്യ പി എസ് സി പരിശീലന ക്ലാസ്, മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്; വിവിധ സര്‍ക്കാര്‍ അറിയിപ്പുകള്‍

കാസര്‍കോട്: (www.kasargodvartha.com 22.07.2017) ജില്ലയില്‍ കാലവര്‍ഷക്കെടുതി രൂക്ഷം. ഈ വര്‍ഷം കാലവര്‍ഷത്തില്‍ അരക്കോടിയുടെ നഷ്ടം സംഭവിച്ചു. ജില്ലാ പോലീസിന്റെ സഹായത്തോടെ സൗജന്യ പി എസ് സി പരിശീലന ക്ലാസ് ആരംഭിക്കുന്നു. സഹൃദയയുടെ നേതൃത്വത്തിലാണ് ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് അടക്കം മുമ്പോട്ടുള്ള പി എസ് സി ടെസ്റ്റിന് മുന്നോടിയായി സൗജന്യ ക്ലാസ് നല്‍കുന്നത്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായ, ആം ആദ്മി ബീമയോജന പദ്ധതി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള മത്സ്യത്തൊഴിലാളികളുടെ 9, 10, 11, 12 ക്ലാസുകളില്‍ പഠിക്കുന്ന മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാനും തീരുമാനിച്ചു. ജൂലൈ 22 ലെ വിവിധ സര്‍ക്കാര്‍ അറിയിപ്പുകള്‍..

കാലവര്‍ഷം: ജില്ലയില്‍ അര കോടിയുടെ നഷ്ടം, ജില്ലാ പോലീസിന്റെ സഹായത്തോടെ സൗജന്യ പി എസ് സി പരിശീലന ക്ലാസ്, മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്; വിവിധ സര്‍ക്കാര്‍ അറിയിപ്പുകള്‍

ഗോത്രജീവിക അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവജനങ്ങളുടെ നൈപുണ്യ വികസനത്തിനും ജീവനോപാധി ഉറപ്പു വരുത്തുന്നതിനുമായി നടപ്പിലാക്കുന്ന ഗോത്രജീവിക പദ്ധതിയില്‍ വിവിധ മേഖലകളില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റുമായി സഹകരിച്ചാണു പരിശീലന പരിപാടി. പ്രാദേശിക തലത്തിലാണ് പരിശീലനം. വസ്ത്രനിര്‍മ്മാണം, കെട്ടിട നിര്‍മ്മാണം, കെട്ടിടനിര്‍മ്മാണ സാമഗ്രികളുടെ നിര്‍മ്മാണം, പ്ലംബിംഗ്, വയറിംഗ്, മരപ്പണി, ഡ്രൈവിംഗ് എന്നീയിനങ്ങളിലാണ് ഹ്രസ്വകാല പരിശീലനം. 18 നും 35 വയസിനുമിടയിലുള്ളവര്‍ക്കാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ ഓഗസ്റ്റ് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 4994-255466

ട്രേഡ് ഇന്‍സ്ട്രക്ടര്‍ നിയമനം
വെസ്റ്റ് എളേരി ഭീമനടി ബേബി ജോണ്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ വനിതാ ഐ ടി ഐയില്‍ ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി, ഡെസ്‌ക്‌ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍ എന്നീ ട്രേഡുകളില്‍ ഇന്‍സ്ട്രക്ടറുടെ ഒന്നുവീതം ഒഴിവ്. കൂടിക്കാഴ്ച ഈ മാസം 25ന് രാവിലെ 10ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672 341666.

സമന്വയം ശില്‍പ്പശാല
നടപ്പ് വര്‍ഷത്തില്‍ കുടുംബശ്രീ പദ്ധതികള്‍ വിവിധ വകുപ്പുകളുമായുളള സംയോജനം വഴി മികച്ച രീതിയില്‍ നടപ്പാക്കുന്നതിനായി ആഗസ്ത് ഒന്നിന് ഉച്ചയ്ക്ക് ഒരുമണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സമന്വയം ശില്‍പ്പശാല സംഘടിപ്പിക്കും. വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

താലൂക്ക് വികസനസമിതി യോഗം
കാസര്‍കോട് താലൂക്ക് വികസനസമിതി യോഗം ആഗസ്ത് അഞ്ചാം തീയതി രാവിലെ 10.30ന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

കാലവര്‍ഷം: ജില്ലയില്‍ അര കോടി രൂപയുടെ നാശനഷ്ടം
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ച ശേഷം ജില്ലയിലിതുവരെ 1518.2 മി.മീ മഴ ലഭിച്ചു. 24 മണിക്കൂറിനുളളില്‍ 15 മി.മീ. മഴ ലഭിച്ചു. ഇതുവരെ 241 വീടുകള്‍ തകര്‍ന്നു. 58 വീടുകള്‍ പൂര്‍ണ്ണമായും 183 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വീടുകള്‍ തകര്‍ന്നതിനാല്‍ ജില്ലയില്‍ 50,18,280 രൂപയുടെ നാശനഷ്ടമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ എട്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. 72,000 രൂപയുടെ നാശനഷ്ടമുണ്ടായി.

പത്താംതരം തുല്യത അപേക്ഷിക്കാം
പരപ്പ ബ്ലോക്ക് പഞ്ചായത്ത് നടപ്പ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പത്താംതരം തുല്യതാ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബ്ലോക്ക് പരിധിയിലെ തുടര്‍പഠനത്തിന് ആഗ്രഹിക്കുന്ന ഏഴാംതരം വിജയിച്ചവര്‍ക്ക് ഈ മാസം 25 വരെ അപേക്ഷ നല്‍കാം. പരപ്പ, രാജപുരം എന്നീ പഠന കേന്ദ്രങ്ങളിലാണ് ക്ലാസുകള്‍. അപേക്ഷാഫോറം വികസന വിദ്യാകേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. ഫോണ്‍ 9446270716, 9744604691.

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായ, ആം ആദ്മി ബീമയോജന പദ്ധതി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള മത്സ്യത്തൊഴിലാളികളുടെ ഒമ്പത്, 10,11,12 ക്ലാസുകളില്‍ പഠിക്കുന്ന മക്കള്‍ക്ക് (പരമാവധി രണ്ട് പേര്‍ക്ക് പ്രതിവര്‍ഷം) ആം ആദ്മി ബീമയോജന പദ്ധതി 2017-18 പ്രകാരം സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. കഴിഞ്ഞ മാര്‍ച്ചില്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകള്‍ അനുബന്ധരേഖകള്‍ സഹിതം ഓഗസ്റ്റ് 15നകം ഫിഷറീസ് ഓഫീസുകളില്‍ സമര്‍പ്പിക്കണം.

പി എസ് സി പരിശീലന ക്ലാസ്
പി എസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് സൗജന്യപരിശീലന ക്ലാസ്സുകള്‍ ഓഗസ്റ്റ് ആറുമുതല്‍ ആരംഭിക്കും. ലാസ്റ്റ് ഗ്രേഡ് പരീക്ഷയ്ക്കും മറ്റു പൊതുവിഭാഗങ്ങള്‍ക്കും വേണ്ടി തയ്യാറെടുക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്കായി ജില്ലാ പോലീസിന്റെ സഹകരണത്തോടെ സഹൃദയയാണ് പരിശീലനം നല്‍കുന്നത്. ഫോണ്‍ 9447113331, 9497990147, 04994 257401.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Rain, PSC, Scholarship, Application, Vacancy, Students, Trade instructor, Driving.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia