പ്രവാസികളുടെ പുനരധിവാസം; സര്‍ക്കാര്‍ ബാധ്യത നിറവേറ്റണം- ചെര്‍ക്കളം അബ്ദുല്ല
Aug 22, 2017, 17:45 IST
കാസര്‍കോട്: (www.kasargodvartha.com 22.08.2017) രാഷ്ട്രത്തിന്റെ നികുതി വരുമാനത്തോട് കിടപിടിക്കുന്ന വിദേശ നാണ്യം നേടിത്തരികയും, ജീവിക്കാനും, ജീവിപ്പിക്കാനുമുള്ള പ്രവാസത്തിന്റെ പ്രയാസത്തിനിടയില്‍ ജനിച്ച നാടിന്റെ സര്‍വോന്മുഖ പുരോഗതിക്കായി ജീവിതം സമര്‍പ്പിക്കുകയും ചെയ്ത പ്രവാസികളുടെ പുനരധിവാസം ഭരണകൂടത്തിന്റെ നിര്‍ബന്ധബാധ്യതകളിലൊന്നാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു. കേരള പ്രവാസി ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ട്രേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് എ പി ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖാദര്‍ ഹാജി ചെങ്കള സ്വാഗതം പറഞ്ഞു. പ്രവാസ ജീവിതം തുടരുന്നവരോടും, അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയവരോടും കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന കൃതഘ്‌നതക്ക് ഒരു ന്യായീകരണവുമില്ല. രണ്ടര മണിക്കൂര്‍ യാത്ര ചെയ്യേണ്ടുന്ന ഗള്‍ഫ് രാജ്യങ്ങളിലേക്ക് അര ദിവസം യാത്ര ചെയ്യേണ്ട അമേരിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ളതിനേക്കാള്‍ ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമാന കമ്പനികളെ നിയന്ത്രിച്ചേമതിയാകൂ. ആരോഗ്യമുള്ള കാലം മുഴുവന്‍ മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാവാത്ത അവസ്ഥയില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും, വൃദ്ധര്‍ക്കും, വികലാംഗര്‍ക്കും നിലവിലുള്ളത് പോലെ പ്രത്യേക പദ്ധതികളാവിഷ്‌കരിക്കാന്‍ പഞ്ചായത്ത് നഗരപാലികാ സംവിധാനങ്ങളിലൂടെ സര്‍ക്കാര്‍ തയ്യാറാവണം. പ്രവാസികളെ പറ്റിക്കാന്‍ മാത്രം ആവിഷ്‌ക്കരിച്ച ക്ഷേമ തൊഴില്‍ പെന്‍ഷന്‍ പദ്ധതികള്‍ അവര്‍ക്ക് പ്രാപ്യമാകാനുതകുന്ന രൂപത്തില്‍ ലളിതവല്‍ക്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ടി അഹ് മദലി, കെ എം ശംസുദ്ദീന്‍ ഹാജി, കെ ഇ എ ബക്കര്‍, എം അബ്ദുല്ല മുഗു, സി മുഹമ്മദ് കുഞ്ഞി, കാപ്പില്‍ മുഹമ്മദ് പാഷ, എസ് എ എം ബഷീര്‍, ബഷീര്‍ വെള്ളിക്കോത്ത്, എ എം കടവത്ത്, കെ അബ്ദുല്ല കുഞ്ഞി, എ ബി ശാഫി, എ കെ എം അഷറഫ്, എ എ ജലീല്‍, അഷ്‌റഫ് എടനീര്‍, കുഞ്ഞഹമ്മദ് പുഞ്ചാവി, എ എ അബ്ദുര്‍ റഹ് മാന്‍, അബ്ദുര്‍ റഹ് മാന്‍ ബന്തിയോട്, അഷ്‌റഫ് കര്‍ള, കൊവ്വല്‍ അബ്ദുര്‍ റഹ് മാന്‍, ഹസന്‍ നെക്കര, എം പി ഖാലിദ്, എ എം ഇബ്രാഹിം, ടി എം ശുഹൈബ്, എരോല്‍ മുഹമ്മദ്കുഞ്ഞി, മുഹമ്മദ് പട്ടാംഗ്, അസീസ് കീഴൂര്‍, മസാഫി മുഹമ്മദ്കുഞ്ഞി, ഹമീദ് മാങ്ങാട്, ബി കെ സമദ്, കെ ബി എം ഷെരീഫ്, എം എച്ച് മാങ്ങാട്, മുജീബ് കമ്പാര്‍, ഇ ആര്‍ ഹമീദ്, ഷെരീഫ് കൊടവഞ്ചി പ്രസംഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Cherkalam Abdulla, Pravasi League, Inauguration, Collectorate March, Government, Pravasi League protest conducted.