ഡ്രൈവറുടെ വീട്ടില്‍ നിന്നും വൈദ്യുതി മോഷണം പിടികൂടി
May 19, 2019, 08:41 IST
മടിക്കൈ: (www.kasargodvartha.com 19.05.2019) മടിക്കൈ ഗ്രാമപഞ്ചായത്തിലെ ഡ്രൈവറുടെ വീട്ടില്‍ നിന്നും വൈദ്യുതി മോഷണം പിടികൂടി. മടിക്കൈ പൂത്തക്കാലിലെ ഡ്രൈവര്‍ അരുണ്‍ പുതുതായി വീട് നിര്‍മ്മിക്കുന്നതിന് അമ്മ ദാക്ഷായണിയുടെ പേരില്‍ അനുവദിച്ച കാര്‍ഷിക ആവശ്യത്തിനുള്ള വൈദ്യുതി കണക്ഷനില്‍ നിന്നും വൈദ്യുതി മോഷ്ടിച്ചു എന്ന പരാതിയെ തുടര്‍ന്ന് കോഴിക്കോട് ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് വൈദ്യുതി മോഷണം പിടികൂടിയത്.
തുടര്‍ന്ന് കണക്ഷന്‍ വിച്ഛേദിച്ചു. വൈദ്യുതി മോഷണവുമായി ബന്ധപ്പെട്ട് ക്രിമിനലായും സിവിലായും കേസ് ചാര്‍ജ്ജ് ചെയ്യുമെന്ന് മാവുങ്കാല്‍ വൈദ്യുതി സെക്ഷന്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍ അനധികൃതമായി മോഷ്ടിച്ച വൈദ്യുതിയുടെ അധിക ബില്ല് അടച്ചാല്‍ ക്രിമിനല്‍ കേസില്‍ നിന്നും ഒഴിവാകുമെങ്കിലും സിവില്‍ നടപടി ക്രമങ്ങള്‍ തുടരുമെന്നും അധികൃതര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Madikai, Driver, Power theft found in Driver's house
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Madikai, Driver, Power theft found in Driver's house
< !- START disable copy paste -->