Road Woes | 'പാങ്ങുള്ള ബജാർ, ചേലുള്ള ബജാർ', ചന്ദ്രഗിരി ജംഗ്ഷനിലെത്തിയാൽ അത്ര രസമല്ല കാര്യങ്ങൾ!
● ഇത് വാഹനയാത്രക്കാരെ വലിയൊരു പ്രതിസന്ധിയിലാക്കിയിരിക്കുന്നു.
● ചന്ദ്രഗിരി ജംഗ്ഷനിലെ റോഡും ഇന്റർലോക്കും തകർന്ന നിലയിൽ.
● ഇരുചക്രവാഹനയാത്രക്കാർ തെന്നിമറിയുന്നതും, അപകടത്തിൽ പെടുന്നതും നിത്യ സംഭവമാണ്.
കാസർകോട്: (KasargodVartha) നഗരസഭയുടെ 'പാങ്ങുള്ള ബജാർ, ചേലുള്ള ബജാർ' പദ്ധതിക്ക് നീക്കങ്ങൾ ആരംഭിച്ച് മാസങ്ങൾ പിന്നിടുമ്പോൾ, ചന്ദ്രഗിരി ജംഗ്ഷനിലെ റോഡും ഇന്റർലോക്കും തകർന്ന് കിടക്കുന്നത് ജനത്തിനെ ദുരിതത്തിലാക്കുന്നു.
തിരക്കേറിയ റോഡും, ജില്ലയിലെ ഏറ്റവും വലിയ സിഗ്നൽ സംവിധാനവുമുള്ള ചന്ദ്രഗിരി ജംഗ്ഷനിൽ റോഡും ഇന്റർലോക്കും തകർന്ന് മാസങ്ങളായി. ഇത് വാഹനയാത്രക്കാരെ വലിയൊരു പ്രതിസന്ധിയിലാക്കിയിരിക്കുന്നു. റോഡിൽനിന്ന് വാഹനങ്ങൾക്ക് ചന്ദ്രഗിരി ജംഗ്ഷനിലേക്ക് തിരിഞ്ഞുപോകാൻ കുഴി കാരണം ഏറെ പാടുപെടുന്നുണ്ട്.
പ്രത്യേകിച്ച് ഇരുചക്രവാഹനയാത്രക്കാർ തെന്നിമറിയുന്നതും, അപകടത്തിൽ പെടുന്നതും നിത്യ സംഭവമാണ്. ‘പാങ്ങുള്ള, ചേലുള്ള ബജാറിൽ' നല്ല കോൺക്രീറ്റ് റോഡുകൾ വേണം എന്നാണ് വ്യാപാരികളും ഓട്ടോറിക്ഷ ഡ്രൈവർമാരും നഗരവാസികളും ആവശ്യപ്പെടുന്നത്.
#ChandragiriJunction #Kasargod #RoadIssues #TrafficProblems #PublicSafety #Infrastructure