പോപുലര്‍ ഫ്രണ്ട് ഡേ: യൂണിറ്റി മാര്‍ച്ചും ബഹുജനറാലിയും 17ന് കാസര്‍കോട്ട്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Feb 15, 2018, 15:17 IST
കാസര്‍കോട്: (www.kasargodvartha.com 15.02.2018) പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയതലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചതിന്റെ പ്രഖ്യാപന ദിനമായ ഫെബ്രുവരി 17ന് 'ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം, ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം' എന്ന മുദ്രാവാക്യം ഉയര്‍ത്തി, കാസര്‍കോട് യൂണിറ്റി മാര്‍ച്ചും ബഹുജന റാലിയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പൂര്‍വികന്‍മാര്‍ നേടിയെടുത്ത സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കാന്‍ നിതാന്ത ജാഗ്രതയും കരുതലും ആവശ്യമാണ്. ഈ സന്ദേശം ഉയര്‍ത്തിയാണ് ഫെബ്രുവരി 17 രാജ്യവ്യാപകമായി പോപുലര്‍ ഫ്രണ്ട് ഡേ ആയി ആചരിച്ചുവരുന്നത്.
നിരന്തരമായ നുണപ്രചാരണങ്ങളിലൂടെ ജനങ്ങളില്‍ ഭീതിയും തെറ്റിദ്ധാരണയും പരത്തി പോപുലര്‍ ഫ്രണ്ടിനെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണ് കേന്ദ്രഭരണത്തിന്റെ തണലില്‍ സംഘപരിവാരം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെ ജനാധിപത്യപരമായ മാര്‍ഗത്തിലൂടെ പ്രതിരോധിക്കാനുള്ള പോപുലര്‍ ഫ്രണ്ടിന്റെ നീക്കത്തിന് ശക്തമായ ജനപിന്തുണയാണ് ലഭിച്ചത്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി പതിനാല് സംസ്ഥാനങ്ങളില്‍ നടന്ന മഹാസമ്മേളനങ്ങളുടെ വന്‍വിജയം ഇതിന്റെ തെളിവാണെന്ന് നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലത്തെ പ്രവര്‍ത്തനത്തിലൂടെ സംഘടന ആര്‍ജ്ജിച്ച ജനകീയാടിത്തറയുടെ വിജയമാണിത്. ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും ജനാധിപത്യാടിത്തറയും അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ശക്തിപ്പെട്ടിരിക്കുകയാണ്. ഇതുസംബന്ധിച്ച ആശങ്കകള്‍ ശരിവയ്ക്കുന്ന സംഭവവികാസങ്ങളാണ് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
പാര്‍ലമെന്ററി സംവിധാനം നോക്കുകുത്തിയാവുകയും ഭരണരംഗത്ത് ഏകാധിപത്യ പ്രവണത വര്‍ധിച്ചുവരികയും ചെയ്യുന്നു. സര്‍ക്കാര്‍ ഏജന്‍സികളെയും ഉദ്യോഗസ്ഥ സംവിധാനങ്ങളെയും സംഘപരിവാര താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഉപകരണമായി മാറ്റിയിരിക്കുകയാണ്. വിമര്‍ശനങ്ങളെയും വിയോജിപ്പുകളെയും ഉള്‍ക്കൊള്ളാനാവാത്ത വിധം അസഹിഷ്ണുത ശക്തിപ്പെട്ടിരിക്കുന്നു. ഭരണത്തിന്റെ തണലില്‍ സംഘപരിവാരശക്തികള്‍ തെരുവില്‍ അക്രമം നടത്തുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. സാംസ്‌കാരിക നായകര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും നേരെയുള്ള അതിക്രമം കേരളത്തിലും ആവര്‍ത്തിക്കുകയാണ്. സംസ്ഥാനത്ത് ആര്‍.എസ്.എസ് അക്രമം നിയന്ത്രിക്കുന്ന കാര്യത്തില്‍ ആഭ്യന്തരവകുപ്പ് നിഷ്‌ക്രിയമാണ്.
വലതുപക്ഷ രാഷ്ട്രീയം രാജ്യത്ത് ശക്തിപ്രാപിച്ച സാഹചര്യത്തില്‍ പോപുലര്‍ ഫ്രണ്ട് ഉയര്‍ത്തുന്ന സന്ദേശം കൂടുതല്‍ പ്രസക്തമായിരിക്കുകയാണ്. ഇത് കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് പോപുലര്‍ ഫ്രണ്ട് ഡേയോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിപുലമായ പൊതുജന സമ്പര്‍ക്ക പരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഫെബ്രുവരി 17ന് രാവിലെ യൂണിറ്റ് തലങ്ങളില്‍ പതാക ഉയര്‍ത്തും. വൈകീട്ട് 4.30ന് പുലിക്കുന്ന് ടൗണ്‍ ഹാള്‍ പരിസരത്ത് നിന്നും യൂണിറ്റി മാര്‍ച്ചും ബഹുജനറാലിയും ആരംഭിക്കും. എം.ജി.റോഡ്, ബാങ്ക് റോഡ്, കെ.പി ആര്‍ റാവു റോഡ്, പഴയ ബസ് സ്റ്റാന്‍ഡ്
പുതിയ ബസ് സ്റ്റാന്‍ഡ്, സ്പീഡ് വേ ഇന്‍ ഗ്രൗണ്ടില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ലത്തീഫ് അധ്യക്ഷത വഹിക്കും. എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍, ടി അബ്ദുറഹ് മാന്‍ ബാഖവി, കെ കെ മജീദ് ഖാസിമി, കവിത എ കെ, പി എം മുഹമ്മദ് രിഫ, പോപുലര്‍ ഫ്രണ്ട് സംസ്ഥാന, ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ പി കെ അബ്ദുല്‍ ലത്തീഫ് (സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍), സി.എം.നസീര്‍ (കണ്‍വീനര്‍),
വൈ.മുഹമ്മദ് (ജില്ലാ പ്രസിഡന്റ് പോപുലര്‍ ഫ്രണ്ട്), കെ മുഹമ്മദ് ഹനീഫ് (ജില്ലാസെക്രട്ടറി പോപുലര്‍ ഫ്രണ്ട്) എന്നിവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Press meet, Popular front of india, Unity march, Popular front day; Unity march on 17th.
< !- START disable copy paste -->