നവജാത ശിശുക്കള്‍ക്ക് പുതിയ വസ്ത്രങ്ങളുമായി പോപ്പീസ് ഗ്രൂപ്പ് കാസര്‍കോട്ടുമെത്തി
Apr 2, 2020, 22:11 IST
കാസര്‍കോട്: (www.kasargodvartha.com 02.04.2020) നവജാത ശിശുക്കള്‍ക്ക് പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ കിട്ടുന്നില്ലെന്ന പരിമിതി പരിഹരിക്കാനുളള ദൗത്യം ഏറ്റെടുത്ത കുഞ്ഞുടുപ്പുകളുടെ പ്രമുഖ ബ്രാന്‍ഡായ പോപ്പീസ് ഗ്രൂപ്പ് വസ്ത്ര വിതരണത്തിനായി കാസര്‍കോട്ടുമെത്തി. കാസര്‍കോട് ജില്ലയിലെ നവജാത ശിശുക്കള്‍ക്ക് ആവശ്യമായ വസ്ത്രങ്ങള്‍ ഡി എം ഒ രാംദാസിന് പോപ്പീസ് ഗ്രൂപ്പ് മെമ്പര്‍മാര്‍ കൈമാറി.
ആദ്യഘട്ടത്തില്‍ 50 ലക്ഷം രൂപയുടെ ഓര്‍ഗാനിക് സ്റ്റെറിലൈസ്ഡ് വസ്ത്രങ്ങളാണ് പോപ്പീസ് സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിച്ചു നല്‍കുക. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നവജാത ശിശുക്കള്‍ക്ക് ആവശ്യത്തിന് കുഞ്ഞുടുപ്പുകള്‍ കിട്ടാനില്ലെന്ന വിഷമം മുഖ്യമന്ത്രി പങ്കുവച്ചതോടെയാണ് പിന്തുണയുമായി പോപ്പീസ് ഗ്രൂപ്പ് എത്തിയത്.
പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പോപ്പീസ് ആവശ്യത്തിന് വസ്ത്രങ്ങള്‍ എത്തിച്ചു നല്‍കും .കോവിഡ് ഭീതിയുടെ കാലമായതുകൊണ്ടാണ് വൈറസ് ആശങ്കയില്ലാത്ത ഓര്‍ഗാനിക് സ്റ്റെറിലൈസ്ഡ് വസ്ത്രങ്ങള്‍ എത്തിക്കുന്നതെന്ന് പോപ്പീസ് ഗ്രൂപ്പ് അധികാരികള്‍ വ്യക്തമാക്കി.
Keywords: Kasaragod, Kerala, News, District, Baby, Poppis group reached Kasaragod with dresses for new born babies