റേഷന്‍ വാങ്ങാന്‍ മലമടക്കുകള്‍ താണ്ടി ക്ഷീണിതരായി എത്തിയവര്‍ക്ക് പൊലീസിന്റെ നാരങ്ങാവെള്ളം
Apr 24, 2020, 16:20 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 24.04.2020) റേഷന്‍ വാങ്ങാന്‍ മലമടക്കുകള്‍ താണ്ടി ക്ഷീണിതരായി എത്തിയവര്‍ക്ക് പൊലീസിന്റെ നാരങ്ങാവെള്ളം. ലോക് ഡൗണ്‍ സമയത്ത് കാസര്‍കോട് വെള്ളരിക്കുണ്ട് പൊലീസാണ് ഈ സേവനം ചെയ്തത്. സ്റ്റേഷന്‍ പരിധിയിലെ ബളാല്‍ റേഷന്‍ കടയിലാണ് മലമടക്കുകള്‍ താണ്ടി എത്തിയവര്‍ക്ക് ദാഹമകറ്റാന്‍ വ്യാഴാഴ്ച ഉച്ചയോടെ നാരങ്ങാ വെള്ളം നല്‍കിയത്.
ജില്ലയിലെ ഏറ്റവും കൂടുതല്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗക്കാരുള്ള റേഷന്‍ കടയാണ് ബളാല്‍. കിലോമീറ്ററുകള്‍ ദൂരം നടന്നാണ് മലമടക്കുകളിലെ വീടുകളില്‍ നിന്നും ഇവര്‍ ബളാല്‍ സബ് രജിസ്ട്രാര്‍ ഓഫീസിനടുത്തുള്ള റേഷന്‍ കടയില്‍ എത്തുന്നത്. ലോക് ഡൗണ്‍ കാരണം വാഹന ഗതാഗതം നിലച്ചിരിക്കുന്ന പ്രദേശങ്ങളില്‍ നിന്നും പ്രായമായ അമ്മമാരും സ്ത്രീകളും മുതിര്‍ന്നവരും ഉള്‍പ്പെടെ എത്തുന്നവര്‍ ദാഹ ജലം കിട്ടാത്തെ വിഷമിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ട വെള്ളരിക്കുണ്ട് സിഐ എല്‍ ഒ സിബി എത്രയും പെട്ടെന്ന് ബളാല്‍ റേഷന്‍ കടയിലേക്ക് നാരങ്ങാ വെള്ളവുമായി പുറപ്പെടന്‍ നിര്‍ദേശിക്കുകയായിരുന്നു.
സിഐയുടെ നിര്‍ദേശപ്രകാരം എസ്ഐ ശ്രീദാസ് സ്റ്റേഷനില്‍ പോലീസുകാര്‍ ഉപയോഗിക്കുന്ന കുടിവെള്ള ടാങ്ക് തന്നെ ഇതിനായി നല്‍കി. പൊലീസുകാര്‍ തന്നെ നാരങ്ങയും ഐസും ഒക്കെ സംഘടിപ്പിച്ചു തയ്യാറാക്കിയ നാരങ്ങാവെള്ളം ജീപ്പില്‍ ബളാല്‍ റേഷന്‍ കടയില്‍ എത്തിക്കുകയായിരുന്നു. വരുന്നവര്‍ക്ക് മുഴുവനും ദാഹ ജലം നല്‍കാനായി പൊലീസുകാര്‍ ഗ്ലാസുകളും വാങ്ങി. ചുട്ടുപൊള്ളുന്ന വേനല്‍ചൂടില്‍ സാമൂഹിക അകലം പാലിച്ചു റേഷന്‍ വാങ്ങാന്‍ നിന്നവര്‍ക്ക് പൊലീസുകാര്‍ തന്നെ നാരങ്ങാ വെള്ളം വിതരണം ചെയ്തു.
അഡീഷണല്‍ എസ്ഐ സ്റ്റീഫന്‍, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ വിനോദ് കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ രഞ്ജിത്ത്, ശ്രീജിത്ത്, കെ പ്രണവ് എന്നിവര്‍ ദാഹ ജല വിതരണത്തില്‍ പങ്കാളികളായി.
Keywords: Kasaragod, Vellarikundu, Kerala, News, Police, Helping hands, Police's help; Lime water for the tired people in Vellarikundu