ഉത്സവങ്ങള്‍ക്കും ഉറൂസുകള്‍ക്കും വീട് പൂട്ടി പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്
Mar 22, 2018, 11:03 IST
കാസര്‍കോട്: (www.kasargodvartha.com 22.03.2018) ഉത്സവങ്ങള്‍ക്കും ഉറൂസുകള്‍ക്കും വീട് പൂട്ടി പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. കവര്‍ച്ചകള്‍ വ്യാപകമായ സാഹചര്യത്തിലാണ് പോലീസ് ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കാസര്‍കോട്ടും പരിസരങ്ങളിലും ഉത്സവങ്ങള്‍ക്കും ഉറൂസുകള്‍ക്കും പോകുമ്പോള്‍ കുടുംബങ്ങള്‍ വീടുകള്‍ പൂട്ടിയിടാറുണ്ടെങ്കിലും ഈ അവസരം മുതലെടുത്ത് മോഷ്ടാക്കള്‍ ഇത്തരം വീടുകള്‍ കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും പണവും കൊള്ളയടിക്കുകയാണ്.
രാത്രികാലങ്ങളിലാണ് ഇത്തരം വീടുകള്‍ കണ്ടുവെച്ച് കവര്‍ച്ച നടത്തുന്നത്. എത്ര മുന്‍കരുതലുകള്‍ എടുത്താലും വീടുകള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്താന്‍ സാമര്‍ത്ഥ്യമുള്ള മോഷ്ടാക്കളുണ്ട്. ഈ സാഹചര്യത്തില്‍ വീട്ടുകാര്‍ തന്നെയാണ് ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടതെന്ന് പോലീസ് വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Police, Thieves, Alert, Robbery, Police's Alert to families.
< !- START disable copy paste -->