city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് പോലീസ് സംരക്ഷണം

കാസര്‍കോട്: (www.kasargodvartha.com 13.06.2018) ജില്ലയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷയ്ക്കായി ജില്ലാ പോലീസ് മേധാവി നടപടികള്‍ സ്വീകരിച്ചു. ജനമൈത്രി പോലീസിനെ ഉപയോഗിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങളുടെ വീടുകള്‍ സന്ദര്‍ശിച്ച് അവര്‍ക്ക് ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കുവാന്‍ ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ് നിര്‍ദേശം നല്‍കി.

പോലീസ് സാന്നിധ്യം ഇത്തരം പ്രദേശങ്ങളില്‍ ഉറപ്പ് വരുത്തുന്നതിനായി പോലീസ് പട്രോളിംഗ് നടത്തുന്നതിനിടെ ഇവരുടെ വീടുകള്‍ സന്ദര്‍ശിക്കും. മുതിര്‍ന്ന പൗരന്മാരുടെ ഫോണ്‍ നമ്പറുകള്‍ ശേഖരിച്ച് പോലീസ് സ്‌റ്റേഷനുകളില്‍ സൂക്ഷിച്ച് ഇടയ്ക്കിടെ ബന്ധപ്പെട്ട് വിവരങ്ങള്‍ ആരായുന്നതിനുമുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ജില്ലാ തലത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ഡിസിആര്‍ബി ഡിവൈഎസ്പി സൂക്ഷിക്കുന്നതും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതുമാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് പോലീസ് സംരക്ഷണം


ജനങ്ങള്‍ക്കുള്ള പോലീസ് നിര്‍ദേശങ്ങള്‍:
• വീടിന് ചുറ്റുമുള്ള കാടുകളും മറ്റും വെട്ടി തെളിച്ചു തുറന്ന പ്രദേശം ആക്കി ആര്‍ക്കും തന്നെ ഒളിച്ചിരിക്കുവാനുള്ള അവസരം ഇല്ലാതാക്കുക.
•വൈകുന്നേരത്തിന് ശേഷമുള്ള സമയങ്ങളില്‍ പുറത്തുള്ളവര്‍ ആരാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം വാതില്‍ തുറക്കുക.
• പുറത്തേക്കുള്ള എല്ലാ വാതിലുകളിലും പ്രത്യേക സുരക്ഷാ ഉറപ്പ് വരുത്തുക. ആവശ്യമായ ഗ്രില്‍ സംവിധാനം വാതിലുകളില്‍ ഘടിപ്പിക്കുക. 
• പണം, വില പിടിപ്പുള്ള ആഭരണങ്ങള്‍ എന്നിവ വീടുകളില്‍ കൂടുതലായി സൂക്ഷിക്കുമ്പോള്‍ പ്രത്യേക കരുതല്‍ എടുക്കുക.
• മതിയായ രീതിയില്‍ സിസിടിവി കാമറകള്‍ വീടിന് ചുറ്റും അകത്തുമായി സ്ഥാപിക്കുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, kasaragod, news, Police, Protect, Senior citizen, Police will give protection for senior citizen 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia