രാത്രിയില്‍ അനാവശ്യമായി ബൈക്കുകളില്‍ കറങ്ങുന്നവര്‍ ജാഗ്രതൈ; പോലീസ് പിടിവീഴും, അറസ്റ്റുണ്ടാവും
Jan 6, 2019, 19:57 IST
കാസര്‍കോട്: (www.kasargodvartha.com 06.01.2019) രാത്രിയില്‍ അനാവശ്യമായി ബൈക്കുകളില്‍ കറങ്ങുന്നവര്‍ ജാഗ്രതൈ. മുന്നറിയിപ്പുമായി പോലീസ് രംഗത്ത്. അനാവശ്യമായി അര്‍ദ്ധരാത്രി കറങ്ങുന്നവരെ പിടികൂടി മുന്‍കരുതലായി അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. രാത്രിയില്‍ വാഹനമോടിക്കുന്നവര്‍ വാഹനത്തിന്റെ എല്ലാ രേഖകളും കരുതണമെന്നും പോലീസ് പരിശോധന ശക്തമാക്കിയതായും പോലീസ് പറഞ്ഞു.
മയക്കുമരുന്ന്- കഞ്ചാവ് മാഫിയകളും മറ്റു ക്രിമിനലുകളും രാത്രിയില്‍ കറങ്ങി ജനങ്ങളുടെ സൈ്വര്യജീവിതത്തിന് തടസമാകുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നാടിന്റെ സമാധാനന്തരീക്ഷം കാത്തുസൂക്ഷിക്കാന്‍ പോലീസ് ബാധ്യസ്ഥരാണെന്നും അതിന് കോട്ടം വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. രാത്രി കാലങ്ങളില്‍ ഓടുന്ന എല്ലാ വാഹനങ്ങളിലും പോലീസിന്റെ കര്‍ശന പരിശോധനയുണ്ടാകും. ഇതുകൂടാതെ രേഖകളില്ലാതെ പിടിയിലാവുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സംശയസാഹചര്യത്തില്‍ പിടിയിലാവുന്നവരെ മുന്‍കരുതലായി അറസ്റ്റു ചെയ്യുമെന്നും പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, Bike, arrest, Police warns Bike riders
< !- START disable copy paste -->