ഹൊസങ്കടിയില്‍ പിടിയിലായത് കാശ്മീര്‍ അഭയാര്‍ത്ഥികള്‍; ഇന്റലിജന്‍സ് ചോദ്യം ചെയ്ത് വിട്ടയച്ചു
Sep 2, 2013, 23:00 IST
മഞ്ചേശ്വരം: ഹൊസങ്കടിയിലെ ലോഡ്ജില്‍ തിങ്കളാഴ്ച ഉച്ചയോടെ പിടിയിലായ ആറ് ജമ്മുകാശ്മീര്‍ സ്വദേശികളെ ഇന്റലിജന്‍സ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. നാല് യുവാക്കളും ഒരു സ്ത്രീയും കുട്ടിയുമടങ്ങുന്ന സംഘമാണ് ലോഡ്ജില്‍ നിന്നും പോലീസിന്റെ പിടിയിലായത്. കുമ്പള സി.ഐ സിബി തോമസ്, കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് ഇവരെ ചോദ്യം ചെയ്തത്.
കാശ്മീരിലെ കുപ്പ്വാര സ്വദേശികളാണ് ഇവരെന്നും സൈന്യവും തീവ്രവാദികളും തമ്മില്‍ പോരാട്ടം നടക്കുന്ന ഇവിടെ നിന്നും പലായനം ചെയ്ത ഇവര്‍ മുംബൈയിലെ നാഷണല്‍ റിലീഫ് ക്യാമ്പിലാണ് ഉണ്ടായിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. ഇവിടെ നിന്നും ജീവിതോപാധി തേടിയാണ് ഇവര്‍ ഉള്ളാളിലും പിന്നീട് ഹൊസങ്കടിയിലുമെത്തിയത്.
മൂന്നു മാസം ഇവര്‍ ഉള്ളാളില്‍ താമസിച്ചിരുന്നു. പിന്നീടാണ് ഞായറാഴ്ച ഹൊസങ്കടിയിലെ ലോഡ്ജില്‍ മുറിയെടുത്തത്. ഇവര്‍ പലരില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ചാണ് കഴിഞ്ഞുവന്നിരുന്നത്. ഇവരില്‍ നിന്നും സംശയകരമായ ഒന്നും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ഇവരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചതായും ഇവര്‍ ഹൊസങ്കടി ലോഡ്ജില്‍ നിന്നും താമസമൊഴിഞ്ഞ് മുംബൈയിലെ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് തന്നെ തിരിച്ചു പോയതായും കുമ്പള സി.ഐ സിബി തോമസ് പറഞ്ഞു.
Related News:
സ്ത്രീയും കുട്ടിയുമടങ്ങുന്ന ആറംഗ ജമ്മു സ്വദേശികള്‍ ഹൊസങ്കടിയില്‍ പിടിയില്‍
Keywords : Kasaragod, Kerala, Manjeshwaram, Hosangadi, Jammu Kashmir, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

File Photo |