മദ്യപന്മാരുടെ താവളമായി മാറിയിട്ടും എക്സൈസ് പരിശോധനയില്ല; പരാതി വ്യാപകമായതോടെ പോലീസ് നടത്തിയ പരിശോധനയില്‍ 6 കുപ്പി മദ്യവുമായി വില്പനക്കാരന് പിടിയില്‍
Apr 2, 2019, 12:35 IST
കാസര്‍കോട്: (www.kasargodvartha.com 02.04.2019) നെല്ലിക്കുന്ന് ഓവര്‍ ബ്രിഡ്ജിന് സമീപം മദ്യപ സംഘത്തിന്റെ താവളമായി മാറിയെന്ന പരാതികള്‍ വ്യാപകമായതോടെ കാസര്‍കോട് ടൗണ്‍ പോലീസ് നടത്തിയ റെയ്ഡില്‍ ആറു കുപ്പി മദ്യവുമായി വില്പനക്കാരന് അറസ്റ്റിലായി. ബങ്കരക്കുന്നിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മണികണ്ഠനെയാണ് പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും ആറു കുപ്പി മദ്യം കൂടാതെ വില്പന നടത്തിയ വകയില്‍ കിട്ടിയ 1,200 രൂപയും പിടിച്ചെടുത്തു.
കാസര്‍കോട് എസ് ഐ ബബീഷിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. നെല്ലിക്കുന്ന് ഓവര്‍ ബ്രിഡ്ജിന് സമീപം മദ്യപ സംഘത്തിന്റെ താവളമായി മാറിയെന്ന പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. സമീപത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മദ്യപ സംഘം ഭീഷണിയായി മാറിയിരുന്നു. ഈ ഭാഗങ്ങളില്‍ എക്സൈസ് പരിശോധന കര്‍ശനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Liquor, Police, Nellikunnu, Police Raid; Man held with liquor
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Liquor, Police, Nellikunnu, Police Raid; Man held with liquor
< !- START disable copy paste -->