മുഹമ്മദ് റിയാസിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം; ആധിപത്യം അവകാശപ്പെടുന്ന നീലേശ്വരത്ത് ഡി വൈ എഫ് ഐ പ്രകടനത്തിന് ശക്തമായ പോലീസ് കാവല്‍
Dec 28, 2019, 18:59 IST
നീലേശ്വരം: (www.kasargodvartha.com 28.12.2019) പാര്‍ട്ടിയുടെ ആധിപത്യം അവകാശപ്പെടുന്ന നീലേശ്വരത്ത് ഡി വൈ എഫ് ഐ പ്രകടനത്തിന് ശക്തമായ പോലീസ് കാവല്‍. ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസിനെ ഡല്‍ഹിയില്‍ പോലീസ് അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയതെങ്കിലും കഴിഞ്ഞ ദിവസം നീലേശ്വരത്ത് ആര്‍ എസ് എസ് - ഡി വൈ എഫ് ഐ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് പ്രകടനത്തില്‍ മുദ്രവാക്യം വിളിയുണ്ടായത്. നീലേശ്വരത്തിന്റെ മണ്ണില്‍ ആര്‍ എസ് എസ് വളര്‍ച്ച അനുവദിക്കില്ല എന്നായിരുന്നു പ്രകടനത്തിലെ പ്രധാന മുദ്രാവാക്യം.
കോണ്‍വെന്റ് ജംഗ്ഷനില്‍ നിന്നുമാണ് ആദ്യം പ്രകടനം നടത്താന്‍ തീരുമാനിച്ചതെങ്കിലും വരുന്ന വഴിയില്‍ രാജാസ് സ്‌കൂളില്‍ ആര്‍ എസ് എസ് ക്യാമ്പ് നടക്കുന്നതിനാല്‍ സംഘര്‍ഷം കണക്കിലെടുത്ത് ഡി വൈ എഫ് ഐ പ്രകടനം പോലീസ് തടയുകയായിരുന്നു. എന്നാല്‍ സി പി എം ജില്ലാ കമ്മിറ്റിയാണ് പ്രകടനം ബസ് സ്റ്റാന്‍ഡില്‍ നിന്നും മാര്‍ക്കറ്റ് ജംഗ്ഷന്‍ വരെ മതി എന്ന നിര്‍ദേശവും ഉണ്ടായതായി പറയുന്നു. അനാവശ്യ കുഴപ്പങ്ങള്‍ ഉണ്ടാക്കിയ ഡി വൈ എഫ് ഐ നേതാക്കള്‍ക്ക് നേരെ നടപടിക്ക് സാധ്യതയുമുണ്ടെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ സൂചന നല്‍കുന്നു.
ബി ജെ പിക്കോ ആര്‍ എസ് എസിനോ വേരോട്ടമില്ലാത്ത നീലേശ്വരത്ത് അവര്‍ക്ക് വളരാനുള്ള സാധ്യതയാണ് അക്രമത്തിലൂടെ ഉണ്ടാക്കിയതെന്ന വിമര്‍ശനവും പാര്‍ട്ടിക്കകത്ത് ഉയര്‍ന്നിട്ടുണ്ട്. ഒരു എ എസ് പി അടക്കം മൂന്ന് ഡി വൈ എസ് പിമാരും ജില്ലയിലെ മുഴുവന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും അടക്കം 250 ഓളം പോലീസുകാരാണ് നീലേശ്വരത്ത് ക്യാമ്പ് ചെയ്യുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, DYFI, arrest, Neeleswaram, Police, Police protection for DYFI march in Neeleshwaram
< !- START disable copy paste -->