ചൂട് കാരണം എ ആര്‍ ക്യാമ്പിലെ ടെറസില്‍ ഉറങ്ങാന്‍ കിടന്ന പോലീസുകാരന്‍ ഉറക്കത്തില്‍ എഴുന്നേറ്റ് നടന്നപ്പോള്‍ കെട്ടിടത്തില്‍ നിന്നും വീണ് ഗുരുതരാവസ്ഥയില്‍
Oct 5, 2017, 20:44 IST
കാസര്‍കോട്: (www.kasargodvartha.com 05.10.2017) ചൂട് കാരണം എ ആര്‍ ക്യാമ്പിലെ ടെറസില്‍ ഉറങ്ങാന്‍ കിടന്ന പോലീസുകാരന്‍ ഉറക്കത്തില്‍ എഴുന്നേറ്റ് നടന്നപ്പോള്‍ കെട്ടിടത്തില്‍ നിന്നും വീണ് ഗുരുതരാവസ്ഥയില്‍. കാസര്‍കോട് എ ആര്‍ ക്യാമ്പിലെ പോലീസുകാരനായ കൊല്ലം സ്വദേശി ജോണ്‍സണിനാ (35) ണ് ഗുരുതരമായി പരിക്കേറ്റത്. ജോണ്‍സണെ മംഗളൂരു ഇന്ത്യാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ 3.45 മണിയോടെയാണ് സംഭവം. കണ്ണൂരില്‍ ബിജെപിയുടെ ജനരക്ഷാ യാത്രയുടെ ഭാഗമായി കാസര്‍കോട്ട് സംഘര്‍ഷം ഉടലെടുത്തതിനാല്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിക്കായി നിരവധി പോലീസുകാര്‍ കാസര്‍കോട്ടെത്തിയിരുന്നു. പോലീസുകാര്‍ക്ക് എ ആര്‍ ക്യാമ്പിലാണ് താമസമൊരുക്കിയിരുന്നത്. ചൂട് കാരണം ജോണ്‍സണ്‍ ടെറസിന് മുകളില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. പുലര്‍ച്ചെ എഴുന്നേറ്റ ജോണ്‍സണ്‍ ഉറക്കത്തില്‍ നടക്കുന്നതിനിടെ കാല്‍തെറ്റി താഴേക്ക് വീഴുകയായിരുന്നു. താഴെ ഷീറ്റ് കൊണ്ട് നിര്‍മിച്ച ഷെഡിന് മുകളിലേക്ക് വീണ ജോണ്‍സണ്‍ അവിടെ നിന്നും വീണ്ടും താഴേക്ക് പതിക്കുകയായിരുന്നു.
ശബ്ദം കേട്ട് മറ്റു പോലീസുകാര്‍ ഉണര്‍ന്ന് ജോണ്‍സണെ ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലും പിന്നീട് മംഗളൂരു ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ജോണ്‍സണ്‍ അബോധാവസ്ഥയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ടോടെ ബോധം വീണ്ടുകിട്ടിയതായി ഉന്നത പോലീസുദ്യോഗസ്ഥര്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, Building, Injured, hospital, Police officer seriously injured after falling from building