പോലീസുകാരന്‍ പീഡിപ്പിച്ചത് കുട്ടിപ്പോലീസിനെ; സസ്‌പെന്‍ഷന്‍ ഉടന്‍
Mar 17, 2012, 18:47 IST
ബേക്കല്‍: പാലക്കുന്ന് ഭരണി മഹോത്സവത്തിന് വീട്ടുകാരോടൊപ്പമെത്തിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഇരുട്ടിന്റെ മറവില്‍ കോട്ടിക്കുളം റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വെച്ച് ശാരീരികമായി പീഡിപ്പിച്ച ബേക്കല്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജോസ്‌കുട്ടി പാസ്‌പോര്‍ട്ട് കുംഭകോണ കേസില്‍ നേരത്തെ സസ്‌പെന്‍ഷനിലായത് പുറത്തുവന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ഹൊസ്ദുര്‍ഗ് സി ഐ കെ വി വേണുഗോപാലാണ് അന്വേഷിക്കുന്നത്. ജോസ് കുട്ടിയെ ഉടന്‍ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യുമെന്നാണ് സൂചന. സ്റ്റുഡന്‍സ് പോലീസ് സംവിധാനവുമായി സ്‌കൂളില്‍ സജീവമായി പ്രവര്‍ത്തിച്ച് വരുന്ന വിദ്യാര്‍ത്ഥിനിയാണ് പോലീസുകാരന്റെ പീഡനത്തിനിരയായത്. ബേക്കല്‍ പോലീസിലെ ചിലരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രഹസ്യമാക്കിവെച്ച സംഭവത്തെ കുറിച്ച്
ജില്ലാ പോലീസ് സൂപ്രണ്ടിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം ഉണ്ടായതും ജോസ് കുട്ടിക്കെതിരെ ബേക്കല്‍ പോലീസ് കേസെടുക്കുകയും ചെയ്തത്. കുട്ടിപ്പോലീസ് കേഡറ്റ് തന്നെ പോലീസുകാരന്റെ പീഡനത്തിനിരയായത് പരക്കേ ചര്‍ച്ചയായിട്ടുണ്ട്.
അതിനിടെ പോലീസുകാര നെതിരെ കേസെടുത്ത വിവരം മറച്ചുവെക്കാന്‍ ബേക്കല്‍ സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ കിണഞ്ഞുശ്രമിച്ചത് പരാജയപ്പെടുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ച മാധ്യമ പ്രതിനിധികള്‍ക്ക് ബേക്കല്‍ പോലീസ് വ്യക്തമായ മറുപടി നല്‍കാന്‍ തയ്യാറായില്ല. ഈ വിവരം യാതൊരു വിധത്തിലും പുറത്ത് വരാതിരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരും ശ്രമിച്ചിരുന്നു. പാസ്‌പോര്‍ട്ട് തട്ടിപ്പ് കേസല്‍ സസ്‌പെന്‍ഷന്‍ നടപടിക്ക് വിധേയനായ ശേഷം ജോസ് കുട്ടിയെ ബേക്കലില്‍ നിയമിക്കുകയായിരുന്നു.

Related news:
Keywords: Kasaragod, Kanhangad, Police, Suspension, Kasargodvartha, kasaragodvartha.