city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉപ്പളയിലെ പെണ്‍വാണിഭ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പോലീസ് നിരീക്ഷണത്തില്‍

ഉപ്പള: (www.kasargodvartha.com 06.07.2018) ഉപ്പള കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പോലീസ് നിരീക്ഷണത്തില്‍. നിരവധി സ്ത്രീകളെ വിവാഹം ചെയ്ത് പെണ്‍വാണിഭ സംഘത്തിന് ഉപയോഗിക്കുന്ന വന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കാസര്‍കോട് വാര്‍ത്ത പുറത്തുവിട്ട റിപോര്‍ട്ടിനു പിന്നാലെയാണ് പോലീസ് പെണ്‍വാണിഭ സംഘത്തിന്റെ പ്രവര്‍ത്തനം നിരീക്ഷണത്തിലാക്കിയത്.
ഉപ്പളയിലെ പെണ്‍വാണിഭ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പോലീസ് നിരീക്ഷണത്തില്‍

പല സ്ഥലത്തു നിന്നും താവളം മാറ്റിയാണ് ഇവരുടെ പ്രവര്‍ത്തനം. അതു കൊണ്ടു തന്നെ സംഘത്തെ കൈയ്യോടെ പിടികൂടാന്‍ പോലീസിന് സാധിക്കുന്നില്ല. പാവപ്പെട്ട വീട്ടിലെ സ്ത്രീകളെ വലയിലാക്കി വിവാഹം കഴിക്കുകയും പിന്നീട് അവരെ ഭീഷണിപ്പെടുത്തി മറ്റുള്ളവര്‍ക്ക് കാഴ്ച വെക്കുകയും ചെയ്യുന്ന രീതിയാണ് ഇവര്‍ പിന്തുടരുന്നത്. പലരും ഭീഷണിയും അപമാനവും മൂലം പെണ്‍വാണിഭ സംഘത്തിന്റെ ചൂഷണത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയാത്ത അവസ്ഥയിലാണ്.

അവസാനമായി പുതുതായി ചേക്കേറിയ സ്ഥലത്തു നിന്നാണ് സംഘത്തലവനായ മംഗളൂരു സ്വദേശി വിവാഹം കഴിച്ചതെന്നു പറയുന്നു. മുന്‍ ഭാര്യയിലുണ്ടായ രണ്ടു കുട്ടികളെ പണം വാങ്ങി ആര്‍ക്കോ വിറ്റതായും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.

Related News:
കഞ്ചാവ്- ഗുണ്ടാ മാഫിയകള്‍ക്കു പിന്നാലെ ഉപ്പളയെ പിടിമുറുക്കി പെണ്‍വാണിഭ സംഘവും; 15 കാരിയെ നിരവധി പേര്‍ക്ക് കാഴ്ച വെച്ചതായി ആക്ഷേപം, പോലീസ് നിഷ്‌ക്രിയം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Uppala, Police, Report, Police investigation on Uppala Immoral activities
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia