ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് പരാതിയുമായി എത്തിയ യുവതിക്ക് സഹായഹസ്തവുമായി വിദ്യാനഗര്‍ പോലീസ്
Oct 18, 2017, 16:56 IST
വിദ്യാനഗര്‍:(www.kasargodvartha.com 18/10/2017) ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് പരാതിയുമായി എത്തിയ യുവതിക്ക് സഹായഹസ്തവുമായി വിദ്യാനഗര്‍ പോലീസ് പെരഡാല കുട്ടിക്കാല ഹൗസില്‍ പരേതനായ ബാബുവിന്റ മകള്‍ കെ മോണിഷയയ്ക്കാണ് വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ പണം പിരിച്ചെടുത്ത് സഹായം നല്‍കിയത്. വിദ്യാഗര്‍ ടി വി എസ് ഷോറൂമില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റായി ജോലി ചെയ്ത് വരികയായിരുന്നു മോണിഷ. ഇതിനിടയിലാണ് ജോലി ചെയ്ത ശമ്പളം നല്‍കാതെ സ്ഥാപനം പൂട്ടി ഉടമകള്‍ മുങ്ങിയത്. ഇതേ തുടര്‍ന്നാണ് തന്റെ ദുരിത കഥകള്‍ വിവരിച്ച് യുവതി വിദ്യാനഗര്‍ പോലീസിനും എസ് എം എസ് ഡി വൈ എസ്പിക്കും പരാതി നല്‍കുകയായിരുന്നു.
യുവതിയുടെ പിതാവ് നേരത്തെ മരിച്ചിരുന്നു അമ്മ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുമാണ്. അമ്മയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനും, എന്തുചെയ്യണമെന്നറിയാതെയും വിശമാക്കുകയായിരുന്നു ദളിത് യുവതി. ഇതിനിടയിലാണ് തനിക്ക് കിട്ടാനുള്ള ശമ്പളം ലഭിക്കുവാന്‍ യുവതി പോലിസിന്റെ സഹായം തേടിയത്. പരാതി തീര്‍ക്കാന്‍ എസ് എം എസ് ഡിവൈ എസ് പി വിദ്യാനഗര്‍ പോലിസിനോട് നിര്‍ദ്ദേശിക്കുകയും എസ് ഐ കെ പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ യുവതിയെയും എതിര്‍ കക്ഷികളെയും വിളിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും എതിര്‍കക്ഷികള്‍ എത്താത്തതിനെ തുടര്‍ന്ന് ആ ശ്രമം പരാജയപ്പെടുകയായിരുന്നു.
ഇതിനെ തുടര്‍ന്നാണ് യുവതിയുടെ പരാതിക്ക് പരിഹാരം നീളുന്നത് കണ്ട് വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനിലെ പോലീസുക്കാര്‍ തങ്ങളുടെ സഹപ്രവര്‍ത്തകരില്‍ നിന്നും പണം പിരിച്ചെടുത്ത് യുവതിയുടെ ഒരു മാസത്തെ ശമ്പളത്തിനു തുല്യമായ തുക നല്‍കിയത്. ടി വി എസ് ഷോറൂം അടച്ചുപൂട്ടി ശമ്പളം നല്‍കാതെ മുങ്ങിയ അരുണ്‍,സത്യന്‍ എന്നിവര്‍ക്കെതിരെയാണ് യുവതിയുടെ പരാതി. നിയമപാലനത്തിനു കര്‍ക്കശ സമീപനം പുലര്‍ത്തുമ്പോഴും സമൂഹത്തില്‍ വേദന അനുഭവിക്കുന്നവര്‍ക്കൊപ്പം പോലീസിന്റെ കൈതാങ്ങ് ഉണ്ടാകുമെന്ന സന്ദേശം നല്‍കുകയാണ് വിദ്യാനഗര്‍ പോലീസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Vidya Nagar, Police, Complaint, Job, Father, Father dead, Police station, Salary, T V S showroom, Police gives financial help to woman.